ഭുവനേശ്വർ പുറത്തേക്ക്, സഞ്ജുവിന് പകരം വൈഭവ് ഓപ്പണർ; മൂന്നാം ടി20യിലെ ഇന്ത്യയുടെ സാധ്യതാ ഇലവൻ

Published : Oct 26, 2026, 03:54 PM IST
Vaibhav Sooryavanshi

Synopsis

ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ജയത്തോടെ പരമ്പര സ്വന്തമാക്കാൻ ഇന്ത്യൻ ടീം നാളെ ഇറങ്ങും. മോശം ഫോമിലുള്ള ഭുവനേശ്വർ കുമാറിന് പകരം മായങ്ക് യാദവ് പ്ലേയിംഗ് ഇലവനില്‍ എത്തിയേക്കും.

വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മൂന്നാം ടി20 മത്സരത്തിനായി ഇന്ത്യ നാളെ വെല്ലിംഗ്ടണിലെ ഹെൻറി സ്റ്റേഡിയത്തിൽ ഇറങ്ങും. ആദ്യ രണ്ട് മത്സരങ്ങളും നാല് വിക്കറ്റുകൾക്ക് ജയിച്ച ഇന്ത്യൻ സംഘത്തിന് മൂന്നാം മത്സരത്തിലും ജയം ആവർത്തിക്കാനായാൽ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-0ത്തിന് സ്വന്തമാക്കാം. തുടർച്ചയായ രണ്ട് ജയങ്ങൾക്ക് ശേഷവും മൂന്നാം പോരാട്ടത്തിനായി മാറ്റങ്ങളോടെയാവും ഇന്ത്യ കളത്തിലിറങ്ങുകയെന്നാണ് സൂചന.

ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ സീനിയർ പേസർ ഭുവനേശ്വർ കുമാറിന് വിശ്രമം അനുവദിക്കുമെന്നാണ് കരുതുന്നത്. രണ്ട് മത്സരങ്ങളിൽ നിന്നായി ഭുവനേശ്വർ 99 റൺസാണ് വിട്ടുകൊടുത്തത്. ഭുവനേശ്വറിന് പകരം പേസർ മായങ്ക് യാദവിനെ പ്ലേയിംഗ് ലെവനിൽ തിരികെ കൊണ്ടുവരാന്‍ സാധ്യതയുണ്ട്.

മറ്റൊരു പ്രധാന മാറ്റം ബാറ്റിംഗ് നിരയിലാണ്. രണ്ടാമത്തെ മത്സരത്തിൽ പരിക്കേറ്റ ഇഷാൻ കിഷന് പകരക്കാരനായി മൂന്നാം നമ്പറിൽ അവസരം ലഭിച്ച 15-കാരൻ വൈഭവ് സൂര്യവംശി സഞ്ജു സാംസണ് പകരം ഓപ്പണര്‍ സ്ഥാനത്ത് എത്തും. രണ്ടാം മത്സരത്തില്‍ മൂന്നാം നമ്പറിലിറങ്ങിയ വൈഭവ് 8 പന്തിൽ 4 റൺസെടുത്ത് പുറത്തായിരുന്നു. ഇഷാൻ കിഷൻ മൂന്നാം ടി20യിലും കളിക്കില്ലെന്ന് ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കല്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണ്‍ മൂന്നാം നമ്പറിലേക്ക് മാറിയേക്കും.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അഭിഷേക് ശർമ്മ, ശ്രേയസ് അയ്യർ, തിലക് വർമ്മ, നമൻ ധിർ, നിതീഷ് കുമാർ റെഡ്ഡി എന്നിവരും ബാറ്റിംഗ് നിരയിൽ സ്ഥാനം നിലനിർത്തും. സ്പിൻ ഓൾറൗണ്ടർ അക്സർ പട്ടേലിന് വിശ്രമം നൽകി കുൽദീപ് യാദവിനെയോ വരുൺ ചക്രവർത്തിയെയോ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ടീം മാനേജ്മെന്‍റ് ചിന്തിക്കുന്നുണ്ടെങ്കിലും ബാറ്റിംഗ് കൂടി കണക്കിലെടുത്ത് അക്ഷര്‍ തുടരാനാണ് സാധ്യത.

മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി,സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, അക്ഷർ പട്ടേൽ, പ്രിൻസ് യാദവ്, അർഷ്ദീപ് സിംഗ്, മായങ്ക് യാദവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവന്‍ ഇന്ത്യയ്‌ക്ക് ലഭിച്ച അമൂല്യരത്നം'; മൂന്നാം ടി20യിൽ ഉറ്റുനോക്കേണ്ട 5 താരങ്ങളെ തിരഞ്ഞെടുത്ത് അജിങ്ക്യ രഹാനെ
ടി20 സ്പെഷ്യലിസ്റ്റിനെ ടെസ്റ്റ് ടീമിലേക്കും പരിഗണിക്കുമെന്ന് സൂചന നൽകി ഇന്ത്യൻ ബൗളിംഗ് കോച്ച് മോർണി മോർക്കൽ