
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിലും ന്യൂസിലൻഡ് നിരയിലും നിർണ്ണായക സ്വാധീനമാകാൻ സാധ്യതയുള്ള 5 താരങ്ങളെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെ. സ്പിൻ ബൗളിംഗ് ഓൾറൗണ്ടറായ നമൻ ധിറിലൂടെ ഇന്ത്യയ്‌ക്ക് അപൂർവ്വരത്നത്തെയാണ്' ലഭിച്ചിരിക്കുന്നതെന്ന് സോണി ലിവിലെ ചര്‍ച്ചക്കിടെ രഹാനെ അഭിപ്രായപ്പെട്ടു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും നാല് വിക്കറ്റിന് ജയിച്ച ഇന്ത്യ ചൊവ്വാഴ്ച വെല്ലിംഗ്ടണിൽ നടക്കുന്ന മൂന്നാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണിറങ്ങുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ഇന്ത്യൻ നിരയിൽ നിന്ന് ഓപ്പണർ അഭിഷേക് ശർമ്മയെയും നമൻ ധിറിനെയുമാണ് രഹാനെ പ്രധാനമായും എടുത്തുപറഞ്ഞത്. ഇന്ത്യൻ ടീമിൽ നിന്ന് അഭിഷേക് ശർമ്മ വലിയ സ്കോർ കണ്ടെത്തുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അവൻ മികച്ച ഫോമിലും താളത്തിലുമാണ്. ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ മികച്ച സംഭാവന നൽകിയിരുന്നു. അഭിഷേക് ഒരു ഫിഫ്റ്റിയിൽ കൂടുതൽ നേടിയാൽ അത് അവന്‍റെ ഫോമിനും ടീമിനും വളരെ നല്ലതായിരിക്കുമെന്ന് രഹാനെ പറഞ്ഞു.
നമൻ ധിറിനെയും രഹാനെ വാനോളം പുകഴ്ത്തി. നമൻ ധിറിന്‍റെ സ്ഥിരതയും അവന്‍റെ മൈൻഡ്‌സെറ്റുമാണ് ഞാൻ ഉറ്റുനോക്കുന്നത്. അവൻ വളരെ ശാന്തനായി ഗ്രൗണ്ടിൽ പെരുമാറുന്നു. ആ പൊസിഷനിൽ ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുന്നത് യഥാർത്ഥത്തിലൊരു രത്നത്തെയാണ് . അവൻ വീണ്ടും മികച്ച പ്രകടനം പുറത്തെടുക്കുന്നത് കാണാനാണ് ഞാന്‍ കാത്തിരിക്കുന്നത്. പരമ്പരയിലെ കഴിഞ്ഞ രണ്ട് ഇന്നിംഗ്സുകളിൽ നിന്നായി 228.12 സ്ട്രൈക്ക് റേറ്റിൽ 73 റൺസാണ് നമൻ ധിർ അടിച്ചു കൂട്ടിയത്.
ന്യൂസിലൻഡ് നിരയിൽ ഓപ്പണർമാരായ ഫിൻ അലനെയും ടിം സീഫെർട്ടിനെയുമാണ് ശ്രദ്ധിക്കേണ്ട താരങ്ങളായി രഹാനെ ചൂണ്ടിക്കാട്ടിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുള്ളതിനാൽ രണ്ട് കിവീസ് ഓപ്പണർമാരെയും എനിക്ക് നന്നായി അറിയാം. അവർ മികച്ച കളിക്കാർ മാത്രമല്ല, നല്ല വ്യക്തികൾ കൂടിയാണ്. മത്സരത്തിൽ അവരുടെ ആ പഴയ ഫോമും പവർ-ഹിറ്റിംഗും തിരികെ വരുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ തിളങ്ങിയാൽ ന്യൂസിലൻഡിന് വലിയ സ്കോർ പടുത്തുയർത്താൻ കഴിയുമെന്നും രഹാനെ കൂട്ടിച്ചേർത്തു. കൂടാതെ, ആദ്യ രണ്ട് മത്സരങ്ങളിലും പ്രതീക്ഷിക്കൊത്ത് ഉയരാന്‍ കഴിയാതിരുന്ന ന്യൂസിലൻഡ് പേസ് ബൗളർമാർ ഈ മത്സരത്തിൽ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഒരു നല്ല മത്സരം കാണാൻ സാധിക്കട്ടെയെന്നും രഹാനെ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!