
സിഡ്നി: ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ്ബാഷ് ഫൈനലിൽ പെർത്ത് സ്കോർച്ചേഴ്സിനെ 27 റണ്‍സിന് കീഴടക്കി സിഡ്നി സിക്സേഴ്സിന് മൂന്നാം കിരീടം. ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേഴ്സ് ജെയിംസ് വിന്‍സിന്‍ന്‍റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ മികവില്‍(60 പന്തില്‍ 95) 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തപ്പോള്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഓപ്പണിംഗ് വിക്കറ്റില്‍ കാമറോണ്‍ ബാന്‍ക്രോഫ്റ്റും(19 പന്തില്‍ 30), ലിയാം ലിവിംഗ്സറ്റണും(35 പന്തില്‍ 45) തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും അത് മുതലാക്കാന്‍ പെര്‍ത്ത് സ്കോര്‍ച്ചേഴ്സിനായില്ല. 22 റണ്‍സെടുത്ത ജോഷ് ഇംഗ്ലിസും 26 റണ്‍സെടുത്ത ആരോണ്‍ ഹാര്‍ഡിയും മാത്രമെ പിന്നീട് സ്കോര്‍ച്ചേഴ്സിനായി പൊരുതിയുള്ളു. സിക്സേഴ്സിനായി ബെന്‍ ഡ്വാര്‍ഷ്വിസ് മൂന്നും ജാക്ക് ബേര്‍ഡ്, സീന്‍ ആബട്ട്, ഡാന്‍ ക്രിസ്റ്റ്റ്യന്‍ എന്നിവര്‍ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേഴ്സിനായി 60 പന്തിൽ 95 റൺസെടുത്ത ജയിംസ് വിൻസിന്‍റെ തകർപ്പൻ ബാറ്റിംഗാണ് മികച്ച സ്കോര്‍ സമ്മാനിച്ചത്. 10 ഫോറും മൂന്ന് സിക്സും അടങ്ങിയതായിരുന്നു വിൻസിന്‍റെ ഇന്നിംഗ്സ്. ക്യപ്റ്റൻ ഹെൻറികസ് 18ഉം ഡാനിയേൽ ഹ്യൂസ് 13ഉം ക്രിസ്റ്റ്യൻ 20ഉം റൺസിന് പുറത്തായി.
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരമായിരുന്ന ജോഷെ ഫിലിപ്പാണ് ടൂര്‍ണമെന്‍റിലെ മികച്ച താരം. ബിഗ് ബാഷില്‍ 16 കളികളില്‍ 508 റണ്‍സാണ് ഫിലിപ്പ് നേടിയത്. ടൂര്‍ണമെന്‍റിലെ മൂന്നാമത്തെ വലിയ ടോപ് സ്കോററാമ് ഫിലിപ്പ്. ജെയിംസ് വിന്‍സാണ് ഫൈനലിലെ മികച്ച താരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!