
മുംബൈ: ഐ പി എൽ പതിനാലാം സീസണിലെ താരലേലത്തിൽ 814 ഇന്ത്യൻ താരങ്ങളും 283 വിദേശ താരങ്ങളും. വിലക്ക് മാറിയെത്തുന്ന മലയാളിതാരം എസ് ശ്രീശാന്തിനെ 75 ലക്ഷംരൂപ അടിസ്ഥാന വിലയ്ക്കാണ് താരലേല പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുന് 20 ലക്ഷം രൂപയാണ് അടിസ്ഥാന വില. ഹർഭജൻ സിംഗ്, ഗ്ലെൻ മാക്സ്‍വെൽ, കേദാർ ജാദവ്, സ്റ്റീവ് സ്മിത്ത്, ഷാകിബ് അൽ ഹസ്സൻ, മോയീൻ അലി എന്നിവരുൾപ്പടെ പതിനൊന്ന് താങ്ങളാണ് ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ട് കോടി പട്ടികയിലുള്ളത്. ട്വന്റി 20യിലെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഡേവിഡ് മാലൻ, മുജീബുർ റഹ്മാൻ, അലക്സ് ക്യാരി,
നേഥൻ കോൾട്ടർനൈൽ, ടോം കറൺ തുടങ്ങിയവർക്ക് ഒന്നരക്കോടി രൂപയാണ് അടിസ്ഥാണ വില. ആരോൺ ഫിഞ്ച്, ഉമേഷ് യാദവ്, ഹനുമ വിഹാരി, മാർനസ് ലബുഷെയ്ൻ, ഷെൽഡൺ കോട്രൽ എന്നിവർക്ക് ഒരുകോടി രൂപയാണ് അടിസ്ഥാന വില. ചേതേശ്വർ പുജാര, കരുൺ നായർ, ശിവം ദുബേ, വരുൺ ആരോൺ എന്നിവർക 50 ലക്ഷം രൂപയുടെ പട്ടികയിൽ.
ഇംഗ്ലണ്ട് നായകൻ ജോ റൂട്ടും, ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കും താരലേല പട്ടികയിലില്ല. ആകെ 207 രാജ്യാന്തര താരങ്ങളാണ് ലേലത്തിനുള്ളത്. ഏറ്റവും കൂടുതൽ വിദേശതാരങ്ങൾ വെസ്റ്റ്ഇൻഡീസിൽ നിന്നാണ്, 56 പേർ. 42 ഓസ്ട്രേലിയൻ താരങ്ങളും 38 ദക്ഷിണാഫ്രിക്കൻ താരങ്ങളും ലേലത്തിനുണ്ടാവും. അഫ്ഗാനിസ്ഥാന്‍റെ 16 വയസ്സുകാരൻ നൂർ അഹമ്മദ് ലക്കൻവാലാണ് ഏറ്റവും പ്രായം കുറഞ്ഞതാരം. 42കാരൻ നയൻ ദോഷി ഏറ്റവും പ്രായമേറിയ താരം.
രണ്ട് കോടി പട്ടികയിലെ താരങ്ങള്‍
ഹർഭജൻ സിംഗ്, ഗ്ലെൻ മാക്സ്‍വെൽ, കേദാർ ജാദവ്, സ്റ്റീവ് സ്മിത്ത്, ഷാകിബ് അൽ.സ്സൻ, മോയീൻ അലി,
സാം ബില്ലിംഗ്സ്, ലിയം പ്ലെങ്കറ്റ്, ജേസൺ റോയ്, മാർക്‍വുഡ്, കോളിൻ ഇൻഗ്രാം.
ഒന്നരക്കോടി പട്ടികയിലുള്ള താരങ്ങള്‍
ഡേവിഡ് മാലൻ, മുജീബുർ റഹ്മാൻ, അലക്സ് ക്യാരി, നേഥൻ കോൾട്ടർനൈൽ, ജെയ് റിച്ചാർഡ്സൺ, മിച്ചൽ സ്വപ്സൺ, ടോം കറൺ, ലൂയിസ് ഗ്രിഗറി, അലക്സ് ഹെയ്ൽസ്, ആഡം ലിത്ത്, ആദിൽ റഷീദ്, ഡേവിഡ് വില്ലി.
ഒരു കോടി പട്ടികയിലുള്ള താരങ്ങള്‍
ആരോൺ ഫിഞ്ച്, ഉമേഷ് യാദവ്, ഹനുമ വിഹാരി, മാർനസ് ലബുഷെയ്ൻ,ഷെൽഡൺ കോട്രൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!