ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് തിരിച്ചടി, പരിക്ക് ഭേദമാകാത്ത പ്രസിദ്ധ് കൃഷ്ണ കളിക്കില്ല; പകരക്കാരൻ ഉടൻ

Published : Oct 29, 2026, 02:11 PM IST
prasidh krishna wicket

Synopsis

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ നിന്ന് പരിക്കേറ്റ ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണ പുറത്തായി. പകരക്കാരനായി ജമ്മു കാശ്മീർ താരം ആഖിബ് നബിയെ ടീമിൽ ഉൾപ്പെടുത്തിയേക്കും.

വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് തിരിച്ചടി. പരിക്കേറ്റ പേസർ പ്രസിദ്ധ് കൃഷ്ണക്ക് ഏകദിന പരമ്പരയിൽ കളിക്കാനാവില്ലെന്ന് ഉറപ്പായി. കർണാടക പേസർക്ക് പകരം ജമ്മു കാശ്മീരിൽ നിന്നുള്ള യുവ പേസർ ആഖിബ് നബിയെ ഏകദിന ടീമിലേക്ക് ഉൾപ്പെടുത്തിയേക്കുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്തു.

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് പ്രസിദ്ധ് കൃഷ്ണയ്ക്ക് തുടയിലെ പേശികൾക്ക് (ഹാംസ്ട്രിംഗ്) പരിക്കേറ്റത്. ന്യൂസിലൻഡ് ഏകദിന പരമ്പരയ്ക്കുള്ള പ്രാഥമിക ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, കായികക്ഷമത കൈവരിക്കുന്നതിന് വിധേയമായിട്ടായിരുന്നു ഇത്. നിലവിൽ ന്യൂസിലൻഡ് ടി20 ടീമിനൊപ്പം ട്രാവലിംഗ് റിസർവായി പര്യടനത്തിലുള്ള ആഖിബ് നബിക്ക് ഇതോടെ ഏകദിന സ്ക്വാഡിലേക്ക് വിളി വന്നേക്കും.

ബിസിസിഐ വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പ്രസിദ്ധ് കൃഷ്ണയുടെ പരിക്ക് വേഗത്തിൽ ഭേദമാകുന്നുണ്ട്. നവംബർ 1, 2 തീയതികളിൽ ബെംഗളൂരുവിലെ സെന്‍റ്ർ ഓഫ് എക്സലൻസിൽ താരത്തിന്‍രെ ഫിറ്റ്നസ് ടെസ്റ്റുകളും മാച്ച് സിമുലേഷനുകളും നടക്കും. ഏകദിന പരമ്പരയേക്കാൾ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കായി പ്രസിദ്ധ് പൂർണ്ണ കായികക്ഷമത വീണ്ടെടുക്കുക എന്നതാണ് പ്രധാനം എന്ന് മാനേജ്‌മെന്റും സെലക്ടർമാരും വിശ്വസിക്കുന്നു. ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചാലും ദീർഘദൂര യാത്രയ്ക്ക് ശേഷം താരത്തെ പെട്ടെന്ന് തന്നെ ഏകദിന മത്സരങ്ങളിലേക്ക് ഇറക്കാൻ ടീം മാനേജ്‌മെന്റ് മുതിരില്ല- ബിസിസിഐ വക്താവ് വ്യക്തമാക്കി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

നവംബർ 4 ബുധനാഴ്ച ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കിലാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ഏകദിന മത്സരം നടക്കുന്നത്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ തുടങ്ങിയ മുതിർന്ന താരങ്ങൾ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ തിരിച്ചെത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പരമ്പര നേടി, ഇനി പരീക്ഷണം, നാലാം ടി20യില്‍ ഇന്ത്യൻ ടീമില്‍ 2 മാറ്റങ്ങള്‍ ഉറപ്പ്; സാധ്യതാ പ്ലേയിംഗ് ഇലവൻ
നിസ്വാർത്ഥതയുടെ പര്യായം; തീരുമാനങ്ങള്‍ക്കൊണ്ട് ടീമിനായി കളിക്കുന്ന സഞ്ജു സാംസണ്‍