ഇന്ത്യക്ക് വൻ തിരിച്ചടി, ഹാർദിക് പാണ്ഡ്യക്ക് വീണ്ടും പരിക്ക്; ന്യൂസിലൻഡ് പരമ്പരയിൽ നിന്നും പുറത്ത്

Published : Sep 26, 2026, 10:30 AM IST
Hardik Pandya

Synopsis

കഴിഞ്ഞ മെയ് 24-ന് ഐപിഎല്ലിനിടെയാണ് ഹാർദിക് പാണ്ഡ്യ അവസാനമായി മത്സര ക്രിക്കറ്റ് കളിച്ചത്. അതിനുശേഷം അഫ്ഗാനിസ്ഥാനെതിരായ പരമ്പര, അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾ, ഏഷ്യൻ ഗെയിംസ് എന്നിവ പരിക്കുമൂലം ഹാര്‍ദിക്കിന് നഷ്ടമായിരുന്നു.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടി20, ഏകദിന പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ അഞ്ച് മാസമായി പരിക്കിന്‍റെ പിടിയിലായിരുന്ന ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് വീണ്ടും പരിക്കേറ്റതോടെ ന്യൂസിലന്‍ഡിനെതിരായ വൈറ്റ് ബോള്‍ പരമ്പരയും നഷ്ടമാവും. ഹാർദിക്കിന്റെ വലതുകാലിലെ അസ്ഥിക്കേറ്റ പരിക്കാണ് തിരിച്ചടിയായത്. പരിക്കിനെ തുടർന്ന് ഡോക്ടർമാർ ഹാര്‍ദിക്കിന് രണ്ടാഴ്ചത്തെ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ബിസിസിഐയുടെ മെഡിക്കൽ പാനൽ മേധാവി ഡോ. ദിൻഷാ പർദിവാല ജപ്പാനിൽ നിന്ന് തിരിച്ചെത്തിയ ശേഷം റിപ്പോർട്ടുകൾ പരിശോധിച്ച് റീഹാബിലിറ്റേഷനെ കുറിച്ച് തീരുമാനമെടുക്കും.

അഞ്ച് മാസമായി കളത്തിന് പുറത്ത്

കഴിഞ്ഞ മെയ് 24-ന് ഐപിഎല്ലിനിടെയാണ് ഹാർദിക് പാണ്ഡ്യ അവസാനമായി മത്സര ക്രിക്കറ്റ് കളിച്ചത്. അതിനുശേഷം അഫ്ഗാനിസ്ഥാനെതിരായ പരമ്പര, അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾ, ഏഷ്യൻ ഗെയിംസ് എന്നിവ പരിക്കുമൂലം ഹാര്‍ദിക്കിന് നഷ്ടമായിരുന്നു. ഓസ്ട്രേലിയ എയ്‌ക്കെതിരായ വൺഡേ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലേക്ക് ഹാർദിക്കിനെ സെലക്ടർമാർ പരിഗണിച്ചിരുന്നെങ്കിലും പുതിയ പരിക്ക് തിരിച്ചടിയാകുകയായിരുന്നു. ഒക്ടോബർ 22 മുതൽ ആരംഭിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിൽ ഇന്ത്യ അഞ്ച് ടി20യും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് കളിക്കുന്നത്.

നിലവിൽ ബംഗളൂരുവിലെ സെന്‍റർ ഓഫ് എക്സലൻസിൽ പരിശീലനത്തിലായിരുന്ന ഹാർദിക്കിന് തിരിച്ചുവരവിന് തയ്യാറെടുക്കുന്നതിനിടെ വീണ്ടും വീണ്ടും പരിക്കേൽക്കുന്നത് ബിസിസിഐയെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. ന്യൂസിലൻഡ് പരമ്പരയും നഷ്ടമാകുന്നതോടെ അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന സിംബാബ്‌വെ പരമ്പരയിലോ അല്ലെങ്കിൽ ആഭ്യന്തര ക്രിക്കറ്റായ വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി ട്രോഫികളിലോ മാത്രമായിരിക്കും ഹാർദിക്കിന് ഇനി തിരിച്ചുവരാൻ സാധിക്കുക. ന്യൂസിലന്‍ഡിലെ പേസും ബൗണ്‍സുമുള്ള വിക്കറ്റുകളില്‍ ഹാര്‍ദ്ദിക്കില്ലാത്തത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. ഹാര്‍ദ്ദിക്കിന് പകരം നിതീഷ് കുമാര്‍ റെഡ്ഡിയെ ആകും ഇന്ത്യ ടീമിലേക്ക് പരിഗണിക്കുക. നിതീഷും പരിക്ക് മാറി തിരിച്ചതെയുള്ളൂ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സുരേഷ് ഗോപിയുടെ നിർണായക ഇടപെടൽ; ആഭ്യന്തര സീസണിൽ ആശ ശോഭന കേരളത്തിനായി തന്നെ പാഡണിയും
ഗോവിന്ദ് ദേവ് പൈയ്ക്ക് സെഞ്ച്വറി, അവസാന പന്തിൽ കാർത്തികിന്‍റെ ഫിനിഷിങ്; മുംബൈയെ തകർത്ത് കേരളം