ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ കൂപ്പുകുത്തി ഇന്ത്യ, പാകിസ്ഥാന് പിന്നില്‍, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ദക്ഷിണാഫ്രിക്ക

Published : Nov 26, 2025, 02:29 PM IST
India vs South Africa

Synopsis

ആറ് ടെസ്റ്റില്‍ രണ്ട് ജയവും മൂന്ന് തോല്‍വിയും അടക്കം 26 പോയന്‍റും 36.11 പോയന്‍റ് ശതമാനവുമുള്ള ഇംഗ്ലണ്ടാണ് ഇന്ത്യക്ക് പിന്നില്‍ ആറാമത്.കളിച്ച നാലു ടെസ്റ്റിലും ജയിച്ച് 48 പോയന്‍റും 100 പോയന്‍റ് ശതമാവുമുള്ള ഓസ്ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്.

ദുബായ്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റും തോറ്റ് സമ്പൂര്‍ണ തോല്‍വി വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യ. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇതുവരെ ഒമ്പത് മത്സരം കളിച്ച ഇന്ത്യ നാലു ജയവും നാലു തോല്‍വിയും ഒരു സമനിലയും അടക്കം 52 പോയന്‍റും 48.15 പോയന്‍റ് ശതമാനവുമായി അഞ്ചാം സ്ഥാനത്തേക്ക് വീണു. അതേസമയം, ഇന്ത്യക്കെതിരായ പരമ്പര തൂത്തുവാരിയതോടെ നാലു ടെസ്റ്റില്‍ മൂന്ന് ജയവും ഒരു തോല്‍വിയും അടക്കം 36 പോയന്‍റും 75 പോയന്‍റ് ശതമാനവുമായി നിലവിലെ ചാമ്പ്യൻമാര്‍ കൂടിയായി ദക്ഷിണാഫ്രിക്ക രണ്ടാം സഥാനത്തേക്ക് ഉയര്‍ന്നു.

ഓസീസ് ഒന്നാമത്

കളിച്ച നാലു ടെസ്റ്റിലും ജയിച്ച് 48 പോയന്‍റും 100 പോയന്‍റ് ശതമാവുമുള്ള ഓസ്ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്. രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു സമനിലയും അടക്കം 16 പോയന്‍റും 66.67 പോയന്‍റ് ശതമാനവുമായി ശ്രീലങ്കയാണ് മൂന്നാമത്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റില്‍ ഒരു ജയവും ഒരു തോല്‍വിയും അടക്കം 12 പോയന്‍റും 50 പോയന്‍റ് ശതമാനവുമുള്ള പാകിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ നാലാം സ്ഥാനത്താണ്.

ആറ് ടെസ്റ്റില്‍ രണ്ട് ജയവും മൂന്ന് തോല്‍വിയും അടക്കം 26 പോയന്‍റും 36.11 പോയന്‍റ് ശതമാനവുമുള്ള ഇംഗ്ലണ്ടാണ് ഇന്ത്യക്ക് പിന്നില്‍ ആറാമത്. രണ്ട് ടെസ്റ്റില്‍ ഒരു സമനിലയും ഒരു തോല്‍വിയും അടക്കം നാലു പോയന്‍റും 16.67 പോയന്‍റ് ശതമാനവുമുള്ള ബംഗ്ലാദേശ് ഏഴാമതുള്ളപ്പോൾ കളിച്ച അഞ്ച് ടെസ്റ്റും തോറ്റ വെസ്റ്റ് ഇന്‍ഡീസ് ആണ് എട്ടാമത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ന്യൂസിലന്‍ഡ് മാത്രമാണ് ഒരു ടെസ്റ്റ് പോലും കളിക്കാത്ത ഒരേയൊരു ടീം.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി ഇന്ത്യക്ക് ഇനി അടുത്തകാലത്തൊന്നും ടെസ്റ്റ് പരമ്പരയില്ല. അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ശ്രീലങ്കയില്‍ ശ്രീലങ്കക്കെതിരെ ആണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം