മുംബൈക്കെതിരായ എല്‍ ക്ലാസിക്കോ പോരാട്ടത്തിന് മുൻപ് ചെന്നൈക്ക് നിരാശ വാർത്ത; ധോണി കളിക്കാൻ സാധ്യതയില്ല

Published : Apr 23, 2026, 02:09 PM IST
Dhoni-Rohit Sharma

Synopsis

ഈ സീസണിൽ ചെന്നൈയ്ക്കായി ഇതുവരെ ഒരു മത്സരത്തിലും ധോണി ഇറങ്ങിയിട്ടില്ല. പരിശീലനത്തിൽ സജീവമാണെങ്കിലും വിക്കറ്റ് കീപ്പിംഗിലും ബാറ്റിംഗിലും താരം പൂർണ്ണ തൃപ്തനല്ലെന്നാണ് വിവരം.

മുംബൈ: ഐപിഎല്ലിലെ 'എൽ ക്ലാസിക്കോ' പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർക്ക് ആശങ്ക. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി 7.30ന് തുടങ്ങുന്ന മത്സരത്തിൽ മുന്‍ നായകന്‍ എം.എസ്. ധോണി കളിക്കാൻ സാധ്യതയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. സീസൺ തുടങ്ങും മുമ്പേറ്റ പരിക്കിൽ നിന്ന് ധോണി ഇനിയും പൂർണ്ണമായി മുക്തനായിട്ടില്ലെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് റേവ് സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു.

ഈ സീസണിൽ ചെന്നൈയ്ക്കായി ഇതുവരെ ഒരു മത്സരത്തിലും ധോണി ഇറങ്ങിയിട്ടില്ല. പരിശീലനത്തിൽ സജീവമാണെങ്കിലും വിക്കറ്റ് കീപ്പിംഗിലും ബാറ്റിംഗിലും താരം പൂർണ്ണ തൃപ്തനല്ലെന്നാണ് വിവരം. ലഭിക്കുന്ന സൂചനകൾ പ്രകാരം മെയ് 21-ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ നടക്കുന്ന മത്സരത്തിലൂടെയാകും ധോണി തിരിച്ചെത്തുക. എന്നാൽ തന്‍റെ മടങ്ങിവരവിനെക്കുറിച്ച് ധോണി തന്നെയാകും അന്തിമ തീരുമാനമെടുക്കുക. ഇന്നലെ നെറ്റ്സിൽ അദ്ദേഹം ദീർഘനേരം പരിശീലനം നടത്തിയെങ്കിലും ചില പന്തുകൾ നേരിടാൻ ബുദ്ധിമുട്ടിയിരുന്നു.

 

രോഹിത്തിന്‍റെ കാര്യത്തില്‍ സസ്പെന്‍സ്

മുംബൈ ഇന്ത്യൻസ് ക്യാംപിലും പരിക്കിന്‍റെ ആശങ്കകൾ ഒഴിയുന്നില്ല. ഹാംസ്ട്രിങ് പരിക്കിനെ തുടർന്ന് കഴിഞ്ഞ പത്ത് ദിവസമായി വിശ്രമത്തിലായിരുന്ന മുന്‍ നായകന്‍ രോഹിത് ശർമ്മ ഇന്നലെ പരിശീലനത്തിന് എത്തിയിരുന്നു. രോഹിത്തിന് കാര്യമായ അസ്വസ്ഥതകൾ ഇപ്പോൾ തോന്നുന്നില്ലെങ്കിലും അദ്ദേഹം ചെന്നൈക്കെതിരെ കളിക്കുന്ന കാര്യത്തിൽ ടോസ് സമയത്ത് മാത്രമേ ടീം മാനേജ്‌മെന്‍റ് അന്തിമ തീരുമാനമെടുക്കൂ എന്നാണ് റിപ്പോര്‍ട്ട്. സൂര്യകുമാർ യാദവിന്‍റെയും ക്യാപ്റ്റൻ ഹാര്‍ദിക് പാണ്ഡ്യയുടെയും ബാറ്റിംഗ് ഫോമും മുംബൈക്ക് തലവേദനയാണ്. ഇന്നലെ മൂന്ന് സെഷനുകളിലായി കഠിനമായ ബാറ്റിംഗ് പരിശീലനമാണ് സൂര്യകൂമാര്‍ യാദവ് നടത്തിയത്. പഴയ പ്രതാപം വീണ്ടെടുക്കാൻ സൂര്യയ്ക്ക് ചെന്നൈക്കെതിരായ മത്സരത്തിലെ പ്രകടനം അനിവാര്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെ അടിച്ചൊതുക്കിയ വാംഖഡെയിൽ 'ചേട്ടൻ' വീണ്ടുമിറങ്ങുന്നു'?; മുംബൈക്കെതിരെ സഞ്ജുവിന്‍റെ റെക്കോർഡ്
ലക്നൗവിനെ തകര്‍ത്തതിന് ലഭിച്ച മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിക്ക് സമ‍ർപ്പിച്ച് രവീന്ദ്ര ജഡേജ