ദക്ഷിണാഫ്രിക്കയെ വിഴുങ്ങി ഇംഗ്ലണ്ട്; ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ ജയം, മറികടന്നത് ഇന്ത്യയുടെ റെക്കോഡ്

Published : Sep 07, 2025, 11:02 PM IST
Engalnd Cricket

Synopsis

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയെ 342 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. 

സതാംപ്ടണ്‍: ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. സതാംപ്ടണില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 342 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 414 റണ്‍സ്. ജോ റൂട്ട് (100), ജേക്കബ് ബേഥല്‍ (110) എന്നിവര്‍ സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 20.5 ഓവറില്‍ കേവലം 72 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ജോഫ്ര ആര്‍ച്ചര്‍, മൂന്ന് പേരെ പുറത്താക്കിയ ആദില്‍ റഷീദ് എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ബ്രൈഡണ്‍ കാര്‍സെ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി.

20 റണ്‍സ് നേടിയ കോര്‍ബിന്‍ ബോഷാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (10), കേശവ് മഹാരാജ് (17) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. എയ്ഡന്‍ മാര്‍ക്രം (0), റയാന്‍ റിക്കിള്‍ട്ടണ്‍ (1), വിയാള്‍ മള്‍ഡര്‍ (0), മാത്യൂ ബ്രീറ്റ്‌സ്‌കെ (4), ഡിവാള്‍ഡ് ബ്രേവിസ് (6) എന്നിവര്‍ക്ക് തിളങ്ങാനായില്ല. കോഡി യൂസുഫാണ് (5) പുറത്തായ മറ്റൊരു താരം. ക്യാപ്റ്റന്‍ തെംബ ബാവൂമ (0) ബാറ്റിംഗിനെത്തിയില്ല. നന്ദ്രേ ബര്‍ഗര്‍ (2) പുറത്താവാതെ നിന്നു.

നേരത്തെ, റൂട്ടിന്റേയും ബേഥലിന്റെ സെഞ്ചുറിക്ക് പുറമെ ജെയ് സ്മിത്ത് (62), ജോസ് ബട്‌ലര്‍ (32 പന്തില്‍ പുറത്താവാതെ 62) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ബെന്‍ ഡക്കറ്റ് (31), ഹാരി ബ്രൂക്ക് (3) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. വില്‍ ജാക്‌സ് (19) പുറത്താവാതെ നിന്നു.

ഇന്ത്യയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഇംഗ്ലണ്ട് ജയത്തോടെ മറികടന്നത്. 2023ല്‍ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ 317 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. അതിപ്പോള്‍ ഇംഗ്ലണ്ടിന്‍െ പേരിലായി. 2023ല്‍ ഓസീസ്, നെതര്‍ലന്‍ഡ്‌സിനെതിരെ നേടിയ 309 റണ്‍സ് ജയം മൂന്നാമതായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബിസിസിഐയുടെയും ഐസിസിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ല, ഇന്ത്യയില്‍ കളിക്കാനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ബംഗ്ലാദേശ്
കൊടുങ്കാറ്റായി ആഞ്ഞടിച്ച സഞ്ജുവിന്‍റെ രണ്ടാം വരവിനെ ഓർമിപ്പിച്ച് ലോകകപ്പിന്‍റെ കൗണ്ട് ഡൗണ്‍ പോസ്റ്റർ പങ്കുവെച്ച് സ്റ്റാര്‍ സ്പോര്‍ട്സ്