
ദില്ലി: ഇന്ത്യൻ മുൻക്രിക്കറ്റ് താരം ബിഷൻ സിംഗ് ബേദി ഡൽഹി ക്രിക്കറ്റ് അസോസിയേഷനിൽ നിന്നു രാജിവച്ചു. ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ ബിജെപി നേതാവും അസോസിയേഷൻ മുൻ പ്രസിഡന്റുമായ അരുണ്‍ ജയ്റ്റ്ലിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണു രാജി.
കാണികളുടെ സ്റ്റാൻഡിൽനിന്ന് ജയ്റ്റ്ലിയുടെ പേര് നീക്കംചെയ്യാനും ബേദി ആവശ്യപ്പെട്ടു. 2017-ൽ ജയ്റ്റ്ലിയുടെ മരണത്തിനുശേഷമാണ് സ്റ്റാൻഡിന് അദ്ദേഹത്തിന്റെ പേര് നൽകിയത്. ഡൽഹി ക്രിക്കറ്റ് അസോസിഷേയൻ പ്രസിഡന്റും ജയ്റ്റ്ലിയുടെ മകനുമായ രോഹൻ ജയ്റ്റ്ലിക്ക് അയച്ച കത്തിലാണ് സ്പിൻ ഇതിഹാസം രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്നതും രാജി പ്രഖ്യാപിക്കുന്നതും.
ക്രിക്കറ്റിനേക്കാൾ ഭരണത്തിനാണ് അസോസിയേഷൻ പ്രധാന്യം നൽകുന്നതെന്നും അദ്ദേഹം കത്തിൽ കുറ്റപ്പെടുത്തി. 1999 മുതൽ 2013 വരെ 14 വർഷം ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നു ജയ്റ്റ്ലി. ഫിറോസ് ഷാ കോട്ല ഗ്രൗണ്ടിൽ ജയ്റ്റ്ലിയുടെ ആറടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാനാണ് അസോസിയേഷന്റെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!