
ടൊറന്റോ: കാനഡ സൂപ്പര്‍60 ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന്റെ സെമിഫൈനലില്‍ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച പന്തുമായി ഫാസ്റ്റ് ബൗളര്‍ അലി ഖാന്‍. അദ്ദേഹം എറിഞ്ഞ അതിശയിപ്പിക്കുന്ന ഒരു ഷോര്‍ട്ട് പിച്ച് പന്താണ് ആരാധകരെയും കളിക്കാരെയും ഒരുപോലെ അമ്പരപ്പിച്ചത്. ടൊറന്റോ സിക്‌സേഴ്‌സും മിസിസാഗ മാസ്റ്റേഴ്‌സും തമ്മിലുള്ള സെമിഫൈനല്‍ മത്സരത്തിനിടയിലാണ് ഈ നാടകീയ സംഭവങ്ങള്‍. മിസിസാഗ മാസ്റ്റേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കീറോണ്‍ പൊള്ളാര്‍ഡിനെതിരെ പന്തെറിയുകയായിരുന്നു ടൊറന്റോയുടെ ഫാസ്റ്റ് ബൗളര്‍ അലി ഖാന്‍.
അലി ഖാന്‍ എറിഞ്ഞ അതിവേഗത്തിലുള്ള ഷോര്‍ട്ട് ബോള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ഉയരത്തിലാണ് എത്തിയത്. പന്ത് പൊള്ളാര്‍ഡിന്റെ ബാറ്റില്‍ തൊടുകയോ താരത്തിന്റെ ശരീരത്തില്‍ കൊള്ളുകയോ ചെയ്യാതെ വിക്കറ്റ് കീപ്പര്‍ക്കും മുകളിലൂടെ പറന്നുയര്‍ന്നു. അത് നേരെ പോയി പതിച്ചത് ബൗണ്ടറി ലൈനിന് പുറത്തായിരുന്നു.
🚨 MAYBE FIRST TIME IN CRICKET HISTORY 🚨
Ali Khan bowls a bouncer, and the ball goes for a SIX 😳
That's a Wide + Six, possibly the first time this has happened in cricket history 😂
A must watch 👇🏻 https://t.co/6QACwUgT2T
— Richard Kettlebourogh Fans (@RichKettle07) October 5, 2026
ബാറ്റില്‍ തൊടാതെ പന്ത് അതിര്‍ത്തി കടന്നത് കണ്ട് ആദ്യം അതൊരു സിക്‌സാണെന്ന് കരുതി ആരാധകര്‍ ആഹ്ലാദപ്രകടനം തുടങ്ങി. എന്നാല്‍ തൊട്ടുപിന്നാലെയാണ് അംപയറുടെ തീരുമാനം വന്നു. ബാറ്റര്‍ പന്തില്‍ തൊടാത്തതിനാല്‍ ആ റണ്‍സ് പൊള്ളാര്‍ഡിന്റെ അക്കൗണ്ടിലോ സിക്‌സായോ കണക്കാക്കാന്‍ കഴിയില്ലായിരുന്നു. അംപയര്‍ ആ പന്ത് വൈഡ് വിളിക്കുകയായിരുന്നു. പന്ത് ബൗണ്ടറി തൊട്ടതുകൊണ്ട് നാല് അധിക റണ്‍സും അനുവദിച്ചു.
അങ്ങനെ ആ ഒറ്റ പന്തില്‍ നിന്ന് വൈഡ് റണ്ണും ബൗണ്ടറി റണ്ണുകളും ഉള്‍പ്പെടെ ടൊറന്റോ സിക്‌സേഴ്‌സിന് ആകെ അഞ്ച് റണ്‍സ് ലഭിച്ചു. 10 ഓവര്‍ മാത്രം നീളുന്ന ഈ കുട്ടിക്രിക്കറ്റ് ലീഗിന്റെ ഗ്രൗണ്ടിന്റെ വലിപ്പക്കുറവാണ് ഇത്തരം ഒരു അപൂര്‍വ്വ സംഭവത്തിന് കാരണമായത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടൊറന്റോ 10 ഓവറില്‍ 130 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മിസിസാഗ മാസ്റ്റേഴ്‌സിന് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഒടുവില്‍ 9 റണ്‍സ് വിജയം സ്വന്തമാക്കി ടൊറന്റോ സിക്‌സേഴ്‌സ് ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!