ഹാര്‍ദിക്കിന്റെ കായികക്ഷമതയിലും സ്ഥിരതയിലും ചോദ്യമുന്നയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് അസറുദ്ദീന്‍.

ഹൈദരാബാദ്: ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) ഇന്ത്യന്‍ ടീമിലേക്ക് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ (Gujarat Titans) ക്യാപ്റ്റനായ ഹാര്‍ദിക് ടീമിനെ ആദ്യ സീസണില്‍ തന്നെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും താരത്തെ ഉള്‍പ്പെടുത്തി. നാല് ഓവര്‍ എറിയുന്ന പാണ്ഡ്യക്ക് മണിക്കൂറില്‍ 140 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാനും സാധിക്കുന്നുണ്ട്.

39ലും എന്നാ ഒരിതാ; വിന്‍റേജ് ജിമ്മി ആന്‍ഡേഴ്‌സണെ വാഴ്‌ത്തിപ്പാടി ക്രിക്കറ്റ് ലോകം

എന്നാലിപ്പോള്‍ ഹാര്‍ദിക്കിന്റെ കായികക്ഷമതയിലും സ്ഥിരതയിലും ചോദ്യമുന്നയിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് അസറുദ്ദീന്‍ ( Mohammad Azharuddin). അസര്‍ വിശദീകരിക്കുന്നതിങ്ങനെ... ''ഹാര്‍ദിക്കിന് കഴിവുണ്ട്. ഇന്ത്യക്ക് മികച്ച പ്രകടനം നടത്തിയിട്ടുമുണ്ട്. എന്നാല്‍ പരിക്ക് കാരണം ഹാര്‍ദിക്കിന് സ്ഥിരമായി ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ ഹാര്‍ദിക്കിനായിട്ടില്ല. എന്നാലിപ്പോള്‍ അവന്‍ നാല് ഓവറുകള്‍ എറിയുന്നുണ്ട്. ഗംഭീര തിരിച്ചുവരവും നടത്തി. എന്നാല്‍ എത്രകാലം ഇത്തരത്തില്‍ എറിയാന്‍ സാധിക്കുമെന്ന് എനിക്കറിയില്ല. ഓള്‍റൗണ്ടര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ഹാര്‍ദിക് സ്ഥിരം പന്തെറിയണമെന്നാണ് ഞങ്ങള്‍ക്കും ആഗ്രഹം.'' അസര്‍ പറഞ്ഞു. 

വാസ്ക്വസിനും ബാരെറ്റോക്കും പിന്നാല ഭൂട്ടാനീസ് റൊണാള്‍ഡോ ചെഞ്ചോയും ബ്ലാസ്റ്റേഴ്സ് വിട്ടു

ഐപിഎല്‍ ഫൈനലില്‍ ഹാര്‍ദിക്കിന്റെ പ്രകടനത്തെ കുറിച്ചും അസര്‍ സംസാരിച്ചു. ''രാജസ്ഥാന്‍ റോയല്‍സിനെതിരെ ഫൈനലില്‍ ഹാര്‍ദിക് ഗെയിം പൂര്‍ണമായും മാറ്റാന്‍ അവന് സാധിച്ചു. നാല് ഓവറില്‍ മൂന്ന് വിക്കറ്റുകല്‍ അവന്‍ വീഴ്ത്തി. മാത്രമല്ല, ബാറ്റിംഗിനെത്തിയപ്പോള്‍ 34 റണ്‍സും സ്വന്തമാക്കി. അവന് കഴിവുണ്ട്. എന്നാല്‍ അത് നിലനിര്‍ത്തണമെന്ന് മാത്രം.'' അസര്‍ പറഞ്ഞു.

ഐപിഎല്‍ പതിനഞ്ചാം സീസണ്‍ തുടക്കത്തിലും ഹാര്‍ദിക് പന്തെറിഞ്ഞ് തുടങ്ങിയിരുന്നു. പിന്നീട് പരിക്കിനെ തുടര്‍ന്ന് പന്തെറിയുന്നതില്‍ നിന്ന് പിന്മാറി. എന്നാല്‍ ഫൈനലില്‍ വീണ്ടും പന്തെറിയാനെത്തി. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയ ഹാര്‍ദിക് നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി. 

സഞ്ജു സംസണ്‍ (14), ജോസ് ബട്‌ലര്‍ (39), ഷിംറോണ്‍ ഹെറ്റ്മയേര്‍ (11) എന്നിവരെയാണ് ഹാര്‍ദിക് മടക്കിയത്. മത്സരത്തിലെ താരവും ഹാര്‍ദിക്കായിരുന്നു. ടൂര്‍ണമെന്റിലൊന്നാകെ 487 റണ്‍സാണ് ഹാര്‍ദിക് നേടിയത്. ഇതില്‍ നാല് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. എട്ട് വിക്കറ്റും താരത്തിന്റെ അക്കൗണ്ടിലുണ്ട്.