ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനാകുമോ..? അങ്ങനെ സംഭവിച്ചാല്‍ പാക് ടീമിന് വമ്പന്‍ ഓഫര്‍

By Web TeamFirst Published Oct 8, 2021, 3:53 PM IST
Highlights

ടി20 ലോകകപ്പുകളില്‍ (T20 World Cup) അഞ്ച് തവണയും ഏകദിന ലോകകപ്പുകളില്‍ ഏഴ് തവണയും പാകിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ പരാജയപ്പെട്ടു.

ഇസ്ലാമാബാദ്: ലോകകപ്പുകളില്‍ ഇന്ത്യക്കെതിരെ (India) മോശം റെക്കോഡാണ് പാകിസ്ഥാനുള്ളത് (Pakistan). ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാനായിട്ടില്ല. ടി20 ലോകകപ്പുകളില്‍ (T20 World Cup) അഞ്ച് തവണയും ഏകദിന ലോകകപ്പുകളില്‍ ഏഴ് തവണയും പാകിസ്ഥാന്‍ ഇന്ത്യക്ക് മുന്നില്‍ പരാജയപ്പെട്ടു. ഈ വരുന്ന ടി20 ലോകകപ്പില്‍ ഒക്ടോബര്‍ 24നാണ് ഇന്ത്യ- പാക് മത്സരം.

ടി20 ലോകകപ്പില്‍ ഇന്ത്യക്ക് പുതിയ ജേഴ്‌സി; ലോഞ്ചിംഗ് തിയ്യതി പ്രഖ്യാപിച്ച് ബിസിസിഐ 

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ സാമ്പത്തിക ശേഷി വര്‍ധിപ്പിക്കാനുള്ള അവസരം കൂടിയാണ് അവരെ തേടി വന്നിരിക്കുന്നത്. ഈ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായാല്‍ ഒരു ബ്ലാങ്ക് ചെക്ക് നല്‍കാമെന്നാണ് പാക് ക്രിക്കറ്റിന് ലഭിച്ച ഓഫര്‍. ഒരു ഇന്‍വെസ്റ്റര്‍ ചെക്ക് നല്‍കാമെന്ന് പറഞ്ഞതായി പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജ വ്യക്തമാക്കി.

ഐപിഎല്‍ 2021: 'രോഹിത്തും കോലിയും രാഹുലിന്റെ പിന്നിലാണ്'; കാരണം വ്യക്തമാക്കി ഗംഭീര്‍

ദീര്‍ഘകാലമായി പാകിസ്ഥാന്‍ ക്രിക്കറ്റ് കളിക്കാന്‍ മറ്റു രാജ്യങ്ങള്‍ വിസമ്മതിച്ച് വരികയാണ്. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരയോടെ സാമ്പത്തിക ശേഷി ശക്തിപ്പെടുത്താമെന്ന് പിസിബി കരുതിയിരുന്നു. എന്നാല്‍ ഇരു ടീമുകളും സുരക്ഷാ കാരണങ്ങളാല്‍ പരമ്പരയില്‍ നിന്ന് പിന്മാറി. എന്നാല്‍ പിസിബിക്ക് മുന്നില്‍ സാമ്പത്തിക കാര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ വ്യക്തമായ പ്ലാനുണ്ടെന്നാണ് റമീസ് പറയുന്നത്.

click me!