ഇന്ത്യ- പാക് ടി20 ലോകകപ്പ് മത്സരത്തില്‍ ആര് ജയിക്കും? വിജയികളെ പ്രവചിച്ച് മുന്‍ പാക് താരം

By Web TeamFirst Published Oct 7, 2021, 3:46 PM IST
Highlights

ലോകകപ്പുകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച റെക്കോഡുണ്ട്. ഒരു മത്സരം പോലും ഇന്ത്യ അയല്‍ക്കാര്‍ക്കെതിരെ തോറ്റിട്ടില്ല. ഇത്തവണയും അതിന് മാറ്റം വരില്ലെന്നാണ് മുന്‍ പാകിസ്ഥാന്‍ താരം അസര്‍ മഹ്മൂദ് പറയുന്നത്.

ലണ്ടന്‍: ടി20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ വിറ്റുതീര്‍ന്നു. ഒക്‌റ്റോബര്‍ 24ലാണ് ദുബായിലാണ് മത്സരം. ലോകകപ്പിലെ ഗ്ലാമര്‍ പോരാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം. 2019 ഏകദിന ലോകകപ്പിലലാണ് ഇരുവരും അവസാനമായി നേര്‍ക്കുനേര്‍ വന്നത്.

'സച്ചിനോളം വരില്ല കോലി, കൂടുതല്‍ സാമ്യം ബാബറുമായി'; കാരണം നിരത്തി മുന്‍ പാക് താരം മുഹമ്മദ് ആസിഫ്

ലോകകപ്പുകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച റെക്കോഡുണ്ട്. ഒരു മത്സരം പോലും ഇന്ത്യ അയല്‍ക്കാര്‍ക്കെതിരെ തോറ്റിട്ടില്ല. ഇത്തവണയും അതിന് മാറ്റം വരില്ലെന്നാണ് മുന്‍ പാകിസ്ഥാന്‍ താരം അസര്‍ മഹ്മൂദ് പറയുന്നത്. 1999 ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിച്ച മഹ്മൂദ് ഇന്ത്യ, പാകിസ്ഥാനേക്കാള്‍ മികച്ച ടീമാണെന്ന് സമ്മതിക്കുന്നു.

ഐപിഎല്‍ 2021: സഞ്ജു, ദേവ്ദത്ത്, രാഹുല്‍, വില്യംസണ്‍.! ആര്‍സിബിയുടെ ഭാവി ക്യാപ്റ്റന്‍ ആരാവും? സാധ്യതകള്‍ ഇങ്ങനെ

ഈ ലോകകപ്പിലും ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കമെന്നാണ് മഹ്മൂദ് വിശദീകരിക്കുന്നു. ''ഇന്ത്യ- പാക് മത്സരം കടുത്തതായിരിക്കും. കാരണം ടി20 ഫോര്‍മാറ്റില്‍ ഞങ്ങളുടെ താരങ്ങള്‍ മികച്ചവരാണ്. എന്നാല്‍ ഇന്ത്യ ഭയങ്കര ടീമാണ്. തീര്‍ച്ചയായും ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം. എന്നാല്‍ ആ ദിവസം പാക് താരങ്ങള്‍ ഫോമിലേക്ക് ഉയര്‍ന്നാല്‍ ഇന്ത്യയെ മറികടക്കാനാവും.

ഐപിഎല്‍ 2021: ഹൈദരാബാദിനെതിരെ തുഴഞ്ഞ് തുഴഞ്ഞ് ദേവ്ദത്ത് പടിക്കല്‍; മലയാളി താരത്തിന് പരിഹാസം

2017 ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ രണ്ട് തവണ ഇന്ത്യക്കെതിരെ കളിച്ചു. പ്രാഥമിക റൗണ്ടില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. എന്നാല്‍ ഫൈനലില്‍ ഞങ്ങള്‍ക്ക് ജയിക്കാനായി. പിന്നാലെ 2019 ഏകദിന ലോകകപ്പിലും നേര്‍ക്കുനേര്‍ വന്നു. ലോകകപ്പില്‍ ഞങ്ങള്‍ക്ക ഇന്ത്യക്കെതിരെ മികച്ച റെക്കോഡൊന്നുമില്ല. ഞങ്ങള്‍ കളിച്ചിരുന്ന കാലത്ത് പോലും ലോകകപ്പില്‍ ഇന്ത്യക്കെതിരെ ആധിപത്യം സ്ഥാപിക്കാനായിട്ടില്ല.'' മഹ്മൂദ് വ്യക്തമാക്കി.

'ഇന്ത്യയുടെ ലോകകപ്പ് ടീം ശക്തമാണ്, പക്ഷേ ഒരു പ്രശ്നം!'; അതൃപ്തി പ്രകടമാക്കി മുന്‍ താരം

ഏകദിന ലോകകപ്പുകളില്‍ ഏഴ് തവണ ഇന്ത്യ, അല്‍ക്കാരെ തോല്‍പ്പിച്ചിട്ടുണ്ട്. ടി20 ലോകകപ്പുകളില്‍ അഞ്ച് തവണയും തോല്‍വിയറിഞ്ഞു. 2007 ടി20 പ്രഥമ ടി20 ലോകകപ്പിലെ ഫൈനലിലായിരുന്നു ആദ്യത്തെ തോല്‍വി. 

click me!