നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; ഇന്ത്യ, ഓസ്‌ട്രേലിയ അണ്ടർ-19 ടീമുകൾ സ്റ്റേഡിയത്തിലിരിക്കെ ഇമെയിൽ സന്ദേശം

Published : Oct 07, 2026, 10:10 PM IST
Narendra Modi Stadium

Synopsis

സംഭവത്തെ തുടർന്ന് പൊലീസും ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡും ഫയർഫോഴ്‌സും സ്റ്റേഡിയത്തിലും സ്‌കൂളുകളിലും ഉടനടി പരിശോധന നടത്തി.

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനും നഗരത്തിലെ പത്തോളം പ്രമുഖ സ്‌കൂളുകൾക്കും ബോംബ് ഭീഷണി. ഇന്ത്യ അണ്ടർ-19, ഓസ്‌ട്രേലിയ അണ്ടർ-19 ടീമുകൾ യൂത്ത് ടെസ്റ്റ് മത്സരത്തിന്‍റെ ഭാഗമായി സ്റ്റേഡിയത്തിൽ കളിക്കാര്‍ പരിശീലനം നടത്തുന്ന സമയത്താണ് ഇമെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചത്.

സംഭവത്തെ തുടർന്ന് പൊലീസും ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡും ഫയർഫോഴ്‌സും സ്റ്റേഡിയത്തിലും സ്‌കൂളുകളിലും ഉടനടി പരിശോധന നടത്തി. ഭീഷണിയെ തുടർന്ന് സ്‌കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ സുരക്ഷിതമായി വീടുകളിലേക്ക് മാറ്റി. ഇമെയിൽ ലഭിച്ച ഉടൻ തന്നെ പൊലീസിനെയും സൈബർ ക്രൈം സെല്ലിനെയും വിവരമറിയിച്ചിരുന്നു. ഒക്ടോബർ 4 മുതൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ 'ഗ്രൗണ്ട് എ'യിൽ ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടർ-19 ചതുര്‍ദിന മത്സരം നടക്കുന്നുണ്ടായിരുന്നു. രാവിലെ 11:15-ഓടെ അഞ്ചാം ദിന മത്സരം പൂർത്തിയായ ശേഷമാണ് ഇമെയിൽ സന്ദേശം ശ്രദ്ധയിൽപ്പെടുന്നത്.

ഉച്ചയ്ക്ക് 1 മണിയോടെ ഇരു ടീമുകളും സ്റ്റേഡിയത്തിൽ നിന്നും സുരക്ഷിതമായി മടങ്ങി. സ്റ്റേഡിയത്തിന് പുറമേ പ്രശസ്ത പഞ്ചാബി ഗായകൻ ദിൽജിത് ദോസാഞ്ചിന്‍റെ വരാനിരിക്കുന്ന സംഗീത പരിപാടിക്കും ഇ മെയിലിൽ ഭീഷണിയുണ്ട്. നവംബർ 21-നാണ് സ്റ്റേഡിയത്തിൽ ദിൽജിതിന്‍റെ മ്യൂസിക് കൺസേർട്ട് നിശ്ചയിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർ സുരക്ഷിതരായിരിക്കില്ലെന്നാണ് സന്ദേശത്തിലെ മുന്നറിയിപ്പ്. സൈഡസ് സ്‌കൂൾ, ബോഡക്ദേവ് സ്‌കൂൾ ഫോർ ചിൽഡ്രൻ, എസ്ജിവിപി സ്‌കൂൾ, സെന്റ് കബീർ സ്‌കൂൾ, ഏഷ്യ സ്‌കൂൾ തുടങ്ങിയ നഗരത്തിലെ പത്തോളം പ്രമുഖ വിദ്യാലയങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.വ്യാജ സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താൻ ഗുജറാത്ത് പൊലീസും സൈബർ സെല്ലും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

‘നമൻ ധിർ അവന്‍റെ ടി20 കരിയർ ഏതാണ്ട് അവസാനിപ്പിച്ചു’; ഇന്ത്യൻ യുവ ഓള്‍ റൗണ്ടറുടെ ഭാവിയെക്കുറിച്ച് ശ്രീകാന്ത്
'അവന് ബെഞ്ചിലിരിക്കുന്നവരെ പേടിക്കണം, ആ സമ്മർദ്ദം എപ്പോഴുമുണ്ടാകും'; സഞ്ജുവിനെക്കുറിച്ച് വസീം ജാഫർ