‘നമൻ ധിർ അവന്‍റെ ടി20 കരിയർ ഏതാണ്ട് അവസാനിപ്പിച്ചു’; ഇന്ത്യൻ യുവ ഓള്‍ റൗണ്ടറുടെ ഭാവിയെക്കുറിച്ച് ശ്രീകാന്ത്

Published : Oct 07, 2026, 09:30 PM IST
Kris Srikkanth

Synopsis

ഇടക്കിടെ പരിക്കുകൾ കാരണം നിരന്തരം പുറത്താകുന്ന സുന്ദറിന് പകരം ടീമിലെത്തിയ നമൻ ധിർ ആ സ്ഥാനം പൂർണ്ണമായും സ്വന്തമാക്കിയതായി ശ്രീകാന്ത് പറഞ്ഞു.

ചെന്നൈ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ അരങ്ങേറ്റത്തിൽ തന്നെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച യുവ ഓൾറൗണ്ടർ നമൻ ധിറിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. മത്സരത്തിൽ 4 ഓവറിൽ 31 റൺസ് വഴങ്ങി 3 നിർണ്ണായക വിക്കറ്റുകളാണ് നമൻ ധിർ വീഴ്ത്തിയത്.നമൻ ധീറിന്‍റെ വരവോടെ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിന്‍റെ ടി20 കരിയറിലെ അവസരങ്ങൾ അവസാനിച്ച മട്ടാണെന്ന് ശ്രീകാന്ത് തന്‍റെ യൂട്യൂബ് ചാനലി പറഞ്ഞു.

ഇടക്കിടെ പരിക്കുകൾ കാരണം നിരന്തരം പുറത്താകുന്ന സുന്ദറിന് പകരം ടീമിലെത്തിയ നമൻ ധിർ ആ സ്ഥാനം പൂർണ്ണമായും സ്വന്തമാക്കിയതായി ശ്രീകാന്ത് പറഞ്ഞു. വാഷിംഗ്ടൺ സുന്ദറിന് പകരക്കാരനായി ടീമിലെത്തിയ നമൻ ധിർ സുന്ദറിന്‍റെ ടി20 കരിയർ തന്നെ അവസാനിപ്പിച്ചു കഴിഞ്ഞു. സുന്ദർ രണ്ട് കളി കഴിയുമ്പോഴേക്കും പരിക്കേറ്റ് പുറത്തുപോകുന്നയാളാണ്. ഇത്രയും മികച്ച പ്രകടനം നടത്തിയ നമൻ ധിറിനെ ഇനി എങ്ങനെയാണ് ലിമിറ്റഡ് ഓവർ ടീമുകളിൽ നിന്ന് ഒഴിവാക്കുക. സുന്ദറിന് ഇനി ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമേ വലിയ സാധ്യതയുള്ളൂവെന്നും ശ്രീകാന്ത് പറഞ്ഞു.

ഐപിഎല്ലിലെ 'ഇംപാക്ട് പ്ലെയർ' നിയമം എടുത്തുമാറ്റണമെന്നും നമൻ ധിറിന്‍റെ പ്രകടനത്തെ ഉദാഹരണമാക്കി ശ്രീകാന്ത് ചൂണ്ടിക്കാട്ടി. ഇത്തരം നിയമങ്ങൾ മാറ്റിയാൽ മാത്രമേ മികച്ച ഓൾറൗണ്ടർമാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കൂ എന്ന് ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ക്രീസിൽ ബാറ്റ് ചെയ്യുന്ന താരം എങ്ങനെ ചിന്തിക്കുന്നു എന്ന് മുൻകൂട്ടി കണ്ട് പന്തെറിയുന്ന ബുദ്ധിമാനായ ബൗളറാണ് നമൻ ധിറെന്നും, മുംബൈ ഇന്ത്യൻസിനും ഇന്ത്യൻ ടീമിനും ധിര്‍ മുതൽക്കൂട്ടാകുമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവന് ബെഞ്ചിലിരിക്കുന്നവരെ പേടിക്കണം, ആ സമ്മർദ്ദം എപ്പോഴുമുണ്ടാകും'; സഞ്ജുവിനെക്കുറിച്ച് വസീം ജാഫർ
ഡല്‍ഹി ക്യാപിറ്റൽസില്‍ റിഷഭ് പന്തിന്‍റെ റോളില്‍ വ്യക്തത വരുത്തി പരിശീലകന്‍ സൗരവ് ഗാംഗുലി