'അവന് ബെഞ്ചിലിരിക്കുന്നവരെ പേടിക്കണം, ആ സമ്മർദ്ദം എപ്പോഴുമുണ്ടാകും'; സഞ്ജുവിനെക്കുറിച്ച് വസീം ജാഫർ

Published : Oct 07, 2026, 08:45 PM IST
SANJU SAMSON AND SOORYAVANSHI

Synopsis

ഒരറ്റത്ത് അഭിഷേക് ശർമ്മ അടിച്ചുതകർത്ത് കളിക്കുമ്പോൾ റൺറേറ്റ് കുറയില്ല എന്ന് സഞ്ജു ഓർക്കണം. അതുകൊണ്ട് തന്നെ തുടക്കത്തിൽ കുറച്ച് സമയമെടുത്ത് ക്രീസിൽ നിലയുറപ്പിക്കാൻ സഞ്ജു ശ്രമിക്കണം.

ലക്നൗ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ തിളങ്ങാൻ മലയാളി താരം സഞ്ജു സാംസണിന് ഉപദേശവുമായി മുൻ ഇന്ത്യൻ ഓപ്പണറും ആർസിബി താരവുമായിരുന്ന വസീം ജാഫർ. മത്സരത്തിൽ 9 പന്തിൽ 11 റൺസെടുത്ത് സഞ്ജു പുറത്തായിരുന്നു. 15 വയസുകാരൻ വൈഭവ് സൂര്യവംശിയെ മറികടന്നാണ് സഞ്ജുവിന് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചത്. സഞ്ജു ക്രീസിൽ കുറച്ചുകൂടി സമയം കണ്ടെത്തി നിലയുറപ്പിച്ചശേഷമേ വലിയ ഷോട്ടുകൾക്ക് മുതിരാവൂ എന്ന് തന്‍റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ വസീം ജാഫർ വ്യക്തമാക്കി.

ഒരറ്റത്ത് അഭിഷേക് ശർമ്മ അടിച്ചുതകർത്ത് കളിക്കുമ്പോൾ റൺറേറ്റ് കുറയില്ല എന്ന് സഞ്ജു ഓർക്കണം. അതുകൊണ്ട് തന്നെ തുടക്കത്തിൽ കുറച്ച് സമയമെടുത്ത് ക്രീസിൽ നിലയുറപ്പിക്കാൻ സഞ്ജു ശ്രമിക്കണം. വൈഭവ് സൂര്യവംശി ഉൾപ്പെടെ ബെഞ്ചിൽ അവസരം കാത്തിരിക്കുന്നവർ ഉണ്ടാക്കുന്ന സമ്മർദ്ദം സഞ്ജുവിന് മേൽ എപ്പോഴും ഉണ്ടാകും. അതുകൊണ്ടുതന്നെ ടീം മാനേജ്‌മെന്‍റിനോ സെലക്ടർമാർക്കോ തന്‍റെ സ്ഥാനം തെറിപ്പിക്കാൻ അവസരം നൽകാത്ത രീതിയിൽ സ്ഥിരതയാർന്ന പ്രകടനം നടത്താൻ സഞ്ജു ശ്രദ്ധിക്കണമെന്നും ജാഫർ പറഞ്ഞു.

കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ തുടർച്ചയായി രണ്ട് അർധസെഞ്ചുറികൾ (22 പന്തിൽ 57, 35 പന്തിൽ 50) നേടിയിരുന്നുവെങ്കിലും, അതിന് ശേഷമുള്ള കളികളിൽ (9, 7, 2, 11) മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ സെഞ്ചുറി പ്രകടനത്തെയും വസീം ജാഫർ പുകഴ്ത്തി. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം ഇന്ത്യ 14.4 ഓവറിൽ മറികടന്നപ്പോൾ, അയ്യർ 43 പന്തിൽ 102 റൺസുമായി പുറത്താകാതെ നിന്നു.

വളരെ നാളുകൾക്ക് ശേഷമാണ് നമ്മുടെ 'സർപഞ്ച് സാഹിബ്' (ശ്രേയസ് അയ്യർ) യഥാർത്ഥ സർപഞ്ചിനെപ്പോലെ കളിച്ചത്. ഐപിഎല്ലിൽ അദ്ദേഹത്തിന്‍റെ ഈ ആക്രമണോത്സുകത നമ്മൾ കണ്ടിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളിൽ അത് കാണാൻ സാധിച്ചിരുന്നില്ല. ഇന്ന് അദ്ദേഹത്തിന്‍റെ ആറ് സിക്സറുകൾ കളി ഏകപക്ഷീയമാക്കിയെന്നും ജാഫർ കൂട്ടിച്ചേർത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡല്‍ഹി ക്യാപിറ്റൽസില്‍ റിഷഭ് പന്തിന്‍റെ റോളില്‍ വ്യക്തത വരുത്തി പരിശീലകന്‍ സൗരവ് ഗാംഗുലി
‘ഇനിയും എത്ര അവസരങ്ങൾ അവന് കൊടുക്കണം?’; മോശം പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ വിമര്‍ശിച്ച് ഹനുമ വിഹാരി