ദില്ലി ടെസ്റ്റ്: ആശങ്കയില്‍ ഓസീസ്; വാര്‍ണര്‍ തുടര്‍ന്ന് കളിക്കുന്ന കാര്യം സംശയത്തില്‍

Published : Feb 17, 2023, 09:04 PM ISTUpdated : Feb 17, 2023, 09:14 PM IST
ദില്ലി ടെസ്റ്റ്: ആശങ്കയില്‍ ഓസീസ്; വാര്‍ണര്‍ തുടര്‍ന്ന് കളിക്കുന്ന കാര്യം സംശയത്തില്‍

Synopsis

ദില്ലി ടെസ്റ്റിന്‍റെ ആദ്യ ദിനമായ ഇന്ന് പലകുറി ഡേവിഡ് വാര്‍ണര്‍ക്ക് പന്ത് കൊണ്ട് പരിക്കേറ്റിരുന്നു

ദില്ലി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ പേസര്‍മാരുടെ ബൗളിംഗ് മൂര്‍ച്ചയറിഞ്ഞ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് പരിക്കേറ്റിരുന്നു. ദില്ലി ടെസ്റ്റില്‍ വാര്‍ണര്‍ ആദ്യ ഇന്നിംഗ്‌സില്‍ 15 റണ്‍സില്‍ പുറത്തായപ്പോള്‍ രണ്ടാംദിനം താരം കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. 

ദില്ലി ടെസ്റ്റിന്‍റെ ആദ്യ ദിനമായ ഇന്ന് പലകുറി ഡേവിഡ് വാര്‍ണര്‍ക്ക് പന്ത് കൊണ്ട് പരിക്കേറ്റിരുന്നു. ഇന്നിംഗ്‌സിലെ എട്ടാം ഓവറില്‍ മുഹമ്മദ് സിറാജിന്‍റെ ബൗണ്‍സറേറ്റ് വാര്‍ണറുടെ കൈമുട്ടിന് പരിക്കേറ്റിരുന്നു. പന്ത് ഗ്ലൗസില്‍ തട്ടിയ ശേഷം കൈമുട്ടില്‍ പതിക്കുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ സംഘത്തെ വിളിച്ച വാര്‍ണര്‍ കൈമുട്ടില്‍ ബാന്‍ഡേജ് കെട്ടിയ ശേഷമാണ് പിന്നീട് കളിച്ചത്. 10-ാം ഓവറില്‍ സിറാജിന്‍റെ തന്നെ പന്ത് വാര്‍ണറുടെ തലയില്‍ കൊണ്ടു. ഇതിന് ശേഷവും വാര്‍ണര്‍ ഫിസിയോയെ മൈതാനത്തേക്ക് വിളിച്ചു. പരിക്കേറ്റ് വലഞ്ഞ വാര്‍ണറിന്‍റെ ഇന്നിംഗ്‌സിന് അധികം ആയുസുണ്ടായിരുന്നില്ല. 44 പന്തില്‍ 15 റണ്‍സെടുത്ത വാര്‍ണറെ മുഹമ്മദ് ഷമി ഇന്നിംഗ്‌സിലെ 16-ാം ഓവറില്‍ മടക്കി. 

ആദ്യ ഇന്നിംഗ്‌സില്‍ ഓസീസ് 263 റണ്‍സില്‍ പുറത്തായപ്പോള്‍ ഒന്നാംദിനം മറുപടി ബാറ്റിംഗ് ടീം ഇന്ത്യ തുടങ്ങിയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ ഫീല്‍ഡിംഗിന് ഇറങ്ങിയിരുന്നില്ല. വാര്‍ണര്‍ക്ക് കണ്‍കഷനുണ്ടായോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല. എങ്കിലും താരത്തിന്‍റെ കാര്യത്തില്‍ ആശങ്കകളുണ്ടെന്നും മെഡിക്കല്‍ സംഘം താരത്തിന്‍റെ ആരോഗ്യം വിലയിരുത്തുമെന്നും സഹ ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജ ആദ്യ ദിനത്തെ മത്സര ശേഷം പറഞ്ഞു. 

'വാര്‍ണറുടെ ആരോഗ്യം നാളെ മെഡിക്കല്‍ സംഘം വിലയിരുത്തും. കുറച്ച് ക്ഷീണം നിലവിലുണ്ട്. അദേഹത്തിന്‍റെ കൈക്കും തലയ്ക്കും പന്ത് കൊണ്ടിരുന്നു. തലയ്ക്ക് ബൗണ്‍സറേറ്റത് വാര്‍ണറെ ചെറുതായി ക്ഷീണിതനാക്കിയിട്ടുണ്ട്. അതാണ് ഫീല്‍ഡിംഗിന് ഇറങ്ങാതിരുന്നത്' എന്നുമാണ് മത്സര ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഉസ്‌മാന്‍ ഖവാജയുടെ വാക്കുകള്‍. ഏറെക്കാലമായി ഓസീസിനായി കളിക്കുന്ന ഡേവിഡ് വാര്‍ണറുടെ ഫോമില്ലായ്‌മയില്‍ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനങ്ങളെയെല്ലാം ഖവാജ തള്ളിക്കളഞ്ഞു. 

വീണ്ടും നോബോളില്‍ വിക്കറ്റ്; ജഡേജയെ പരിഹസിച്ച് ആരാധകര്‍, ഓസീസ് ഇന്നിംഗ്‌സ് അവസാനിച്ചത് നാടകീയമായി

PREV
Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം
കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്