
വെല്ലിങ്ടണ്‍: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇതിനോടകം ന്യൂസിലന്‍ഡ് അടിയറവ് വച്ചുകഴിഞ്ഞു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടും ഓസീസ് ജയിക്കുകയായിരുന്നു. രണ്ടിലും ദയനീയമായി പരാജയപ്പെട്ട കിവീസ് ടീമിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. നായകന്‍ കെയിന്‍ വില്ല്യംസണിന്റെ തന്ത്രങ്ങള്‍ക്കെതിരെ മുന്‍താരം ബ്രന്‍ഡന്‍ മക്കല്ലം രംഗത്തെത്തിയിരുന്നു. ഇപ്പോഴിത ഒരുതാരത്തെ ടീമില്‍ നിന്ന് പുറത്താക്കണമെന്നാണ് മക്കല്ലം പറയുന്നത്.
മൂന്നാം ടെസ്റ്റില്‍ നിന്നുള്ള ടീമില്‍ നിന്ന് സ്പിന്നര്‍ മിച്ചല്‍ സാന്റ്‌നറെ ഒഴിവാക്കണമെന്നാണ് മക്കല്ലം പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''എല്ലാവരും കരിയറിന്റെ ചില ഘട്ടങ്ങളില്‍ ടീമുകളില്‍ നിന്ന് പുറത്താവാറുണ്ട്. അതിനിര്‍ത്ഥം അവര്‍ കളിക്കാന്‍ യോഗ്യനല്ല എന്നല്ല. മറിച്ച് ഫോം കണ്ടൊന്‍ വേണ്ടിയിട്ടാണ് പുറത്തിരുന്നത്. പിന്നീട് അനിവാര്യമായ മാറ്റങ്ങള്‍ വരുത്തിയ ശേഷം ടീമിലേക്ക് തിരിച്ചുവരട്ടെ.'' മക്കല്ലം പറഞ്ഞുനിര്‍ത്തി.
പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഒരു വിക്കറ്റ പോലും വീഴ്ത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. രണ്ട്, പൂജ്യം എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. മെല്‍ബണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ബാറ്റിംഗിലും, ബോളിംഗിലും പരാജയമായിരുന്നു താരം. രണ്ടിന്നിംഗ്‌സുകളിലുമായി 30 റണ്‍സ് മാത്രം നേടിയ താരം ഒരു വിക്കറ്റാണ് നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!