
മെല്‍ബണ്‍: ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരത്തെ തെരഞ്ഞെടുത്ത് മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീ(Brett Lee). ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും(Sachin Tendulkar) മുന്‍ ഓസീസ് നായകനും തന്‍റെ സഹതാരവുമായിരുന്ന റിക്കി പോണ്ടിംഗിനെയും(Ricky Ponting) മറികടന്ന് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരമായ ജാക്വസ് കാലിസിന്‍റെ പേരാണ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മഹത്തായ താരമായി ബ്രെറ്റ് ലീ തെരഞ്ഞെടുത്തത്.
പേസ് ബൗളര്‍മാര്‍ക്കെതിരെ കളിക്കാന്‍ എനിക്കേറെ ഇഷ്ചമാണ്. ജാക്വസ് കാലിസാണ് ക്രിക്കറ്റ് ലോകം കണ്ട മികച്ച ഓള്‍ റൗണ്ടറും മികച്ച ക്രിക്കറ്ററും-ബ്രെറ്റ് ലീ പറഞ്ഞു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെ പന്തെറിയാനും അതുപോലെ ബാറ്റ് ചെയ്യുമ്പോള്‍ മുത്തയ്യ മുരളീധരനെ നേരിടാനും തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും പാക് പേസര്‍ ഷൊയൈബ് അക്തറിന്‍റെ യുട്യൂബ് ചാനലില്‍ സംസാരിക്കവെ ബ്രെറ്റ് ലീ പറഞ്ഞു.
സച്ചിനെതിരെ പന്തെറിയുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. കാരണം, സച്ചിന്‍റെ ബാറ്റിംഗ് മികവും സാങ്കേതിതത്തികവും തന്നെ. അതുപോലെ സ്പിന്നര്‍മാരെ നേരിടാനും എനിക്ക് ഇഷ്ടമല്ല. ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനെപ്പോലൊരു ബൗളറെ ഒരിക്കലും നേരിടാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ പന്തുകള്‍ എനിക്ക് പിടികിട്ടില്ലായിരുന്നു-ബ്രെറ്റ് ലീ പറഞ്ഞു.
ദക്ഷിണാഫ്രിക്കക്കായി 1995 മുതല്‍ 2014വരെ കളിച്ച കാലിസ് 166 ടെസ്റ്റുകളില്‍ നിന്ന് 45 സെഞ്ചുറി ഉള്‍പ്പെടെ 13289 റണ്‍സും 292 വിക്കറ്റും നേടിയിട്ടുണ്ട്. 328 ഏകദിനങ്ങളില്‍ നിന്ന് 17 സെഞ്ചുറി ഉള്‍പ്പെടെ 11,579 റണ്‍സും 273 വിക്കറ്റും കാലിസ് വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!