ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സെവാഗിനെക്കുറിച്ച് ലാറ

Published : Apr 09, 2019, 08:15 PM IST
ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സെവാഗിനെക്കുറിച്ച് ലാറ

Synopsis

പൃഥ്വി ഷായെ വീരേന്ദര്‍ സെവാഗിനോട് ഉപമിച്ച് രംഗത്തെത്തിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ പേരാണ് പൃഥ്വി ഷായുടെയത്. ഇറാനി ട്രോഫിയിലും രഞ്ജി ട്രോഫിയിലും സെഞ്ചുറിയുമായി വരവറിയിച്ച ഷാ ടെസ്റ്റിലും അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയെങ്കിലും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പരിക്കുമൂലം നഷ്ടമായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും വിരാട് കോലിക്കും ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമാവും ഷായെന്ന് ക്രിക്കറ്റ് വിദഗ്ദര്‍ നേരത്തെ പ്രവചിച്ചിച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ പൃഥ്വി ഷായെ വീരേന്ദര്‍ സെവാഗിനോട് ഉപമിച്ച് രംഗത്തെത്തിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. പൃഥ്വി ഷായുടെ കളിയും ആക്രമണോത്സുക ബാറ്റിംഗും സെവാഗിനെയാണ് അനുസ്മരിപ്പിക്കുന്നതെന്ന് ലാറ പറഞ്ഞു.സച്ചിനെക്കാള്‍ സെവാഗിനോടാണ് ഷായുടെ കളിക്ക് കൂടുതല്‍ സാമ്യമെന്നും ലാറ പറഞ്ഞു.

രണ്ട് ഐപിഎല്ലിലെ കളിച്ചിട്ടുള്ളൂവെങ്കിലും 19കാരനായ ഷാ സീനിയര്‍ താരത്തെപ്പോലെയാണ് കളിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ പൃഥ്വി ഷായുടെ പക്വത അപാരമാണെന്നും വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റില്‍ ഷായുടെ ബാറ്റിംഗ് പ്രകടനം കണ്ട് സന്തോഷം തോന്നിയെന്നും ലാറ പറഞ്ഞു. ഷായില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്നും ലാറ പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവര്‍ കോലി-ഗെയ്ല്‍ സഖ്യത്തേക്കാള്‍ മികച്ചത്'; ശുഭ്മാന്‍ ഗില്‍-സായ് സുദര്‍ശന്‍ സഖ്യത്തെ കുറിച്ച് സുരേഷ് റെയ്‌ന
'ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ക്ക് കാരണം രാഹുല്‍ ദ്രാവിഡ്'; അദ്ദേഹത്തിന്റെ പരിശീലന കാലയളവിനെ കുറിച്ച് മുന്‍ താരം