'സഞ്ജുവിനെ തിരിച്ചുവിളിക്കൂ'; ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ തിലകിനും അഭിഷേകിനുമെതിരെ ആരാധകരോഷം

Published : Feb 23, 2026, 06:57 AM IST
Sanju Samson

Synopsis

ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കം മുതൽ തന്നെ പിഴച്ചിരുന്നു. 15 ഓവർ പിന്നിടുമ്പോൾ 88 റൺസിന് 8 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തകർന്നു.

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ ദയനീയ തോല്‍വിക്ക് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി ആരാധകർ രംഗത്ത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ 'Bring Back Sanju Samson' എന്ന ഹാഷ്‌ടാഗ് വൈറലാവുകയാണ്. അഭിഷേക് ശര്‍മയും തിലക് വര്‍മയും ഇഷാന്‍ കിഷനും അടക്കമുള്ള ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പരാജയപ്പെട്ടതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കം മുതൽ തന്നെ പിഴച്ചിരുന്നു. 15 ഓവർ പിന്നിടുമ്പോൾ 88 റൺസിന് 8 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തകർന്നു. ടോപ്പ് ഓർഡറിലെ ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ, തിലക് വർമ്മ എന്നിവർക്ക് ആകെ നേടാനായത് വെറും 16 റൺസ് മാത്രമാണ്.

പവർപ്ലേ അവസാനിക്കുമ്പോൾ തന്നെ 31 റൺസിന് 3 വിക്കറ്റ് എന്ന നിലയിലായിരുന്നു നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ. തുടര്‍ച്ചയായ മൂന്ന് ഡക്കുകള്‍ക്കുശേഷം അഭിഷേക് ശർമ്മ 15 റൺസ് നേടി പുറത്തായപ്പോൾ, ഇഷാൻ കിഷൻ (0), തിലക് വർമ്മ (1) എന്നിവർ വന്ന വേഗത്തിൽ തന്നെ മടങ്ങി.

ഈ സാഹചര്യത്തിലാണ് ടീം മാനേജ്‌മെന്‍റിന്‍റെ സെലക്ഷൻ തീരുമാനങ്ങളെ ചോദ്യം ചെയ്ത് ആരാധകർ രംഗത്തെത്തിയത്. നിർണായക മത്സരങ്ങളിൽ പതറുന്ന ടോപ്പ് ഓർഡറിന് പകരം സഞ്ജുവിനെപ്പോലെ അനുഭവസമ്പത്തുള്ള താരങ്ങളെ ഉൾപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. വരാനിരിക്കുന്ന സിംബാബ്‌വെക്കും വെസ്റ്റ് ഇൻഡീസിനുമെതിരായ നിർണ്ണായക സൂപ്പര്‍ 8 മത്സരങ്ങളിൽ സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് മാനേജ്‌മെന്‍റ് ഗൗരവമായി ആലോചിക്കണമെന്നും ഒരു വിഭാഗം ആരാധകർ വാദിക്കുന്നു.

നിലവിൽ സൂപ്പർ 8 ഘട്ടത്തിൽ ഒരു തോൽവി കൂടി വഴങ്ങിയാൽ ഇന്ത്യയുടെ സെമി സാധ്യതകൾ കൂടുതൽ അപകടത്തിലാകും. ഈ സാഹചര്യത്തിൽ വരും മത്സരങ്ങളില്‍ ടീമിൽ അഴിച്ചുപണികൾ ഉണ്ടാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

 

 

 

 

 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നാണംകെട്ട തോല്‍വി; ഇന്ത്യയുടെ സെമി സ്ഥാനം തുലാസിലാക്കി ദക്ഷിണാഫ്രിക്ക; ഇനി എല്ലാം ജീവന്‍മരണപ്പോരാട്ടങ്ങള്‍
ഇന്ത്യ മാറും, സഞ്ജു സാംസണ്‍ തിരിച്ചെത്തും; തിലകിന് പുറത്തേക്കുള്ള വഴി തെളിയും, സിംബാബ്‌വെക്കെതിരെ ടീമിന്‍റെ സാധ്യതാ ഇലവന്‍