17 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ ആദ്യം, കൊല്‍ക്കത്തയില്‍ അപൂര്‍വ റെക്കോര്‍ഡ് എറിഞ്ഞിട്ട് ജസ്പ്രീത് ബുമ്ര

Published : Nov 14, 2025, 04:00 PM IST
Jasprit Bumrah

Synopsis

2019ല്‍ ഇഷാന്ത് ശര്‍മയും കൊല്‍ക്കത്തയില്‍ ആദ്യ ദിനം അഞ്ച് വിക്കറ്റ് നേടിയെങ്കിലും അത് പക്ഷെ പിങ്ക് ബോളില്‍ കളിച്ച ഡേ നൈറ്റ് ടെസ്റ്റിലായിരുന്നു.

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം അഞ്ച് വിക്കറ്റ് എറിഞ്ഞിട്ടതോടെ അപൂര്‍വ നേട്ടം സ്വന്താമാക്കി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. 17 വര്‍ഷത്തിനുശേഷം ആദ്യമായാണ് ഇന്ത്യയില്‍ നടക്കുന്ന ഒരു ടെസ്റ്റിന്‍റെ ആദ്യ ദിനം തന്നെ ഒരു പേസര്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ പേസറായ ഡെയ്ൽ സ്റ്റെയ്നാണ് ബുമ്രക്ക് മുമ്പ് ഇന്ത്യയില്‍ ഈ നേട്ടം സ്വന്തമാക്കിയ പേസര്‍. 2008 ഏപ്രില്‍ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റിലായിരുന്നു ഇത്.

2019ല്‍ ഇഷാന്ത് ശര്‍മയും കൊല്‍ക്കത്തയില്‍ ആദ്യ ദിനം അഞ്ച് വിക്കറ്റ് നേടിയെങ്കിലും അത് പക്ഷെ പിങ്ക് ബോളില്‍ കളിച്ച ഡേ നൈറ്റ് ടെസ്റ്റിലായിരുന്നു. കഴിഞ്ഞ വര്‍ഷം ബെംഗളൂരു ന്യൂസിലന്‍ഡിന്‍റെ ടെസ്റ്റില്‍ മാറ്റ് ഹെന്‍റി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നെങ്കിലും മഴമൂലം ആദ്യ ദിനത്തിലെ കളി പൂര്‍ണമായും നഷ്ടമായതിനാല്‍ സാങ്കേതികമായി രണ്ടാം ദിനമാണ് ഹെന്‍റി അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.

ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ബുമ്ര കരിയറിലെ പതിനാറാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് സ്വന്തമാക്കിയത്. രവിചന്ദ്രന്‍ അശ്വിന്‍(37), അനില്‍ കുംബ്ലെ(35), ഹര്‍ഭജന്‍ സിംഗ്(25), കപില്‍ ദേവ്(23) എന്നിവരാണ് ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റെടുത്ത ബൗളര്‍മാരില്‍ ഇനി ബുമ്രക്ക് മുന്നിലുള്ളത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരകളില്‍ ഏറ്റവും കൂടുതല്‍ അ‍ഞ്ച് വിക്കറ്റെടുക്കുന്ന മൂന്നാമത്തെ ബൗളറെന്ന നേട്ടവും ബുമ്ര ഇന്ന് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച 9 ടെസ്റ്റില്‍ ബുമ്രയുടെ നാലാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. 14 ടെസ്റ്റില്‍ അഞ്ച് തവണ 5 വിക്കറ്റെടുത്തിട്ടുള്ള ഡെയ്ല്‍ സ്റ്റെയനും അശ്വിനും സ്റ്റെയ്നും മാത്രമാണ് ഇനി ബുമ്രയുടെ മുന്നിലുള്ളത്.

 

അ‍ഞ്ച് വിക്കറ്റെടുത്തതോടെ ടെസ്റ്റ് വിക്കറ്റുവേട്ടയില്‍ മുഹമ്മദ് ഷമിയെ മറികടക്കാനും ബുമ്രക്കായി. ഷമിക്ക് 229 വിക്കറ്റും ബുമ്രക്ക് 231 വിക്കറ്റുമാണുള്ളത്. കൊല്‍ക്കത്ത ടെസ്റ്റില്‍ റിയാന്‍ റിക്കിള്‍ടണെ വീഴ്ത്തി വിക്കറ്റ് വേട്ട തുടങ്ങിയ ബുമ്ര ദക്ഷിണാഫ്രിക്കയുടെ അവസാന ബാറ്ററായ കേശവ് മഹാരാജിനെ വീഴ്ത്തിയാണ് അവസാനിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല
ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്