SA vs IND : ടെസ്റ്റ് നായകസ്ഥാനം മാറുന്നതിനെ കുറിച്ച് കോലി ടീം മീറ്റിംഗില്‍ പറഞ്ഞിരുന്നു; വ്യക്തമാക്കി ബുമ്ര

By Web TeamFirst Published Jan 17, 2022, 5:39 PM IST
Highlights

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (SA vs IND) ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന് പിന്നാലെയാണ് കോലി രാജി പ്രഖ്യാപനം നടത്തിയത്. കോലിയുടെ തീരുമാനം ഞെട്ടലുണ്ടാക്കിയൈന്നാണ് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയത്.

കേപ്ടൗണ്‍: ടെസ്റ്റ് ടീം നായകസ്ഥാനം രാജിവച്ചുകൊണ്ടുള്ള വിരാട് കോലിയുടെ (Virat Kohli) പ്രഖ്യാപനം ഇന്ത്യന്‍ ക്രിക്കറ്റ് (Team India) ടീം ക്യാംപില്‍ ഞെട്ടലുണ്ടാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (SA vs IND) ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന് പിന്നാലെയാണ് കോലി രാജി പ്രഖ്യാപനം നടത്തിയത്. കോലിയുടെ തീരുമാനം ഞെട്ടലുണ്ടാക്കിയൈന്നാണ് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയത്. കോലിയുടെ കീഴില്‍ കളിക്കുമ്പോള്‍ സന്തോഷം തോന്നിയിരുന്നെന്ന് ജസ്പ്രിത് ബുമ്രയും വ്യക്തമാക്കിയിരുന്നു.

കോലിയുടെ തീരുമാനത്തെ കുറിച്ച് മറ്റൊരു തീരുമാനം കൂടി വ്യക്തമാക്കിയിരിക്കുകയാണ് ബുമ്ര. ടീം മീറ്റിംഗില്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുന്ന കാര്യം കോലി പറഞ്ഞിരുന്നെന്ന് ബുമ്ര വ്യക്തമാക്കി. ''ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം മാറുന്ന കാര്യം കോലി ടീം മീറ്റിംഗില്‍ പറഞ്ഞിരുന്നു. അതദ്ദേഹത്തിന്റെ തീരുമാനമാണ്. അദ്ദേഹത്തിന്റെ ശരീരത്തെ കുറിച്ചും മാനസികാവസ്ഥയെ കുറിച്ചും കോലിക്ക് വ്യക്തമായ ബോധ്യമുണ്ടാവും. തീരുമാനത്തെ ബഹുമാനിക്കുന്നു. കോലിക്ക് കീഴിലാണ് ഞാന്‍ അരങ്ങേറിയത്. അദ്ദേഹത്തിന്റെ കീഴില്‍ കളിക്കുന്നത് സന്തോഷിപ്പിച്ചുന്നു.'' ബുമ്ര പറഞ്ഞു. 

''കോലിയാണ് ടീമില്‍ ഫിറ്റ്‌നസ് സംസ്‌കാരം കൊണ്ടുവന്നത്. അദ്ദേഹത്തിന് കീഴില്‍ എല്ലാവരും ഒരു ദിശയില്‍ തന്നെ സഞ്ചരിച്ചു. മാറ്റത്തെ കുറിച്ച് ഞങ്ങള്‍ മനസിലാക്കുന്നു. ടീമിലുള്ള എല്ലാവരും ഒരുപാട് മത്സരങ്ങള്‍ കളിച്ച് പരിചയസമ്പത്തുണ്ടാക്കി. ഒരു ടീമെന്ന നിലയില്‍ തീര്‍ച്ചയായും ഞങ്ങളില്‍ നിന്ന് പോസിറ്റീവ് സംഭാവന പ്രതീക്ഷിക്കാം.'' ബുമ്ര പറഞ്ഞുനിര്‍ത്തി.

ദക്ഷിണാഫ്രിക്കയ്‌ക്കൈതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു ബുമ്ര. രാഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുന്നത്. ബുമ്ര വൈസ് ക്യാപ്റ്റനാണ്. മൂന്ന് ഏകദിനങ്ങളാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുക.

click me!