ജസ്പ്രീത് ബുംറ മൂന്ന് ഫോർമാറ്റിലും കളിക്കരുത്; ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രവി ശാസ്ത്രി

Published : Oct 19, 2026, 07:50 PM IST
Jasprit Bumrah

Synopsis

നവംബർ 19 മുതൽ വെല്ലിംഗ്ടണിൽ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലൂടെയാകും താരം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുക.

മുംബൈ: ഇന്ത്യൻ പേസ് പടയുടെ നട്ടെല്ലായ ജസ്പ്രീത് ബുംറ മൂന്ന് ഫോർമാറ്റുകളിലും ഒരുപോലെ കളിക്കുന്നത് ഒഴിവാക്കണമെന്നും, ടെസ്റ്റ് ക്രിക്കറ്റിന് മുൻഗണന നൽകി ജോലിഭാരം കൃത്യമായി നിയന്ത്രിക്കണമെന്നും മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ബുംറയെ സംരക്ഷിച്ചു നിർത്താൻ വൈറ്റ് ബോൾ ക്രിക്കറ്റിൽ (ഏകദിനം, ടി20) അവസരത്തിനൊത്ത് മാത്രം കളിപ്പിച്ചാൽ മതിയെന്നാണ് ശാസ്ത്രിയുടെ നിർദ്ദേശം.

32-കാരനായ ബുംറയുടെ സേവനം വരാനിരിക്കുന്ന നിർണ്ണായക മത്സരങ്ങളിൽ ഇന്ത്യക്ക് അത്യാവശ്യമാണെന്നും, അതിനാൽ ന്യൂസിലൻഡിനെതിരെയുള്ള വരാനിരിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കായി അദ്ദേഹത്തെ കാത്തുവെക്കണമെന്നും ശാസ്ത്രി വ്യക്തമാക്കി. ന്യൂസിലൻഡിനെതിരായ ടി20, ഏകദിന പരമ്പരകളിൽ നിന്ന് ബുംറയ്ക്ക് നിലവിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.

നവംബർ 19 മുതൽ വെല്ലിംഗ്ടണിൽ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലൂടെയാകും താരം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ യോഗ്യത നേടാൻ ഇന്ത്യക്ക് ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പര വിജയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഫൈനൽ സാധ്യതകൾ നിലനിർത്താൻ ശുഭ്മൻ ഗില്ലിന്‍റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യൻ ടീമിന് ശേഷിക്കുന്ന മത്സരങ്ങളിൽ വലിയ വിജയം ആവശ്യമാണെന്ന് രവി ശാസ്ത്രി ചൂണ്ടിക്കാട്ടി. ന്യൂസിലൻഡിനെതിരായ രണ്ട് ടെസ്റ്റുകളും ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളിൽ കുറഞ്ഞത് നാലെണ്ണവും ജയിക്കുക എന്ന വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ഭേദപ്പെട്ട തുടക്കവുമായി ഒഡിഷ; ഗൗരവ് ചൗധരിക്ക് അർധസെഞ്ചുറി
ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരക്ക് വ്യാഴാഴ്ച തുടക്കം, മത്സരങ്ങൾ കാണാനുള്ള വഴികള്‍, ഇന്ത്യൻ സമയം; അറിയേണ്ടതെല്ലാം