ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരക്ക് വ്യാഴാഴ്ച തുടക്കം, മത്സരങ്ങൾ കാണാനുള്ള വഴികള്‍, ഇന്ത്യൻ സമയം; അറിയേണ്ടതെല്ലാം

Published : Oct 19, 2026, 06:04 PM IST
India vs New Zealand

Synopsis

പരമ്പരയിലെ ആദ്യ രണ്ട് ടി20 മത്സരങ്ങൾക്കും ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവൽ ആണ് വേദിയാവുന്നത്. ശനിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.

ക്രൈസ്റ്റ്ചർച്ച്: ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് വ്യാഴാഴ്ച(ഒക്ടോബർ 22) തുടക്കമാകും. ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ശ്രേയസ് അയ്യരുടെ നേതൃത്വത്തിലിറങ്ങുന്ന 16 അംഗ ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണ്‍, തിലക് വർമ്മ, അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി തുടങ്ങിയ പ്രമുഖതാരങ്ങളെല്ലാമുണ്ട്.

പരമ്പരയിലെ ആദ്യ രണ്ട് ടി20 മത്സരങ്ങൾക്കും ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവൽ ആണ് വേദിയാവുന്നത്. ശനിയാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം. തുടർന്ന് മൂന്നാം മത്സരം വെല്ലിംഗ്ടണിലെ എൻആർവൈ സ്റ്റേഡിയത്തിലും (ഒക്ടോബർ 27), നാലാം മത്സരം ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കിലും (ഒക്ടോബർ 30), അവസാന പോരാട്ടം ഹാമിൽട്ടണിലെ സെഡൺ പാർക്കിലും (നവംബർ 1) നടക്കും.

ടി20 പരമ്പരയ്ക്ക് ശേഷം 5 ഏകദിനങ്ങളും 2 ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്ന പരമ്പരയും ഇന്ത്യ ന്യൂസിലൻഡിൽ കളിക്കും. ന്യൂസിലൻഡിലെ പ്രാദേശിക സമയം രാത്രി 8:00 മണിക്കാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30നാണ് ടി20 മത്സരങ്ങള്‍ തുടങ്ങുക. ഇന്ത്യയിലെ ആരാധകർക്ക് സോണി സ്പോർട്സ് നെറ്റ്‌വർക്കിലൂടെ മത്സരങ്ങൾ തത്സമയം കാണാം. സോണി ലിവ് ആപ്പിലും വെബ്‌സൈറ്റിലും ലൈവ് സ്ട്രീമിംഗ് ലഭ്യമായിരിക്കും.

രവി ശാസ്ത്രി, സുനിൽ ഗാവസ്കർ, ഹർഷ ഭോഗ്ലെ തുടങ്ങിയ പ്രമുഖർ അടങ്ങുന്ന കമന്‍ററി ടീമിലൂടെ ഹിന്ദി കമന്‍ററിയോടെ മത്സരം ആസ്വദിക്കാനാകും. ന്യൂസിലൻഡിൽ സ്കൈ സ്പോർട്സിലും യു.എസ്.എയിലും കാനഡയിലും വില്ലോ ടിവിയിലുമാണ് സംപ്രേക്ഷണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് ചിന്മയ് സുതാർ; 1948-ന് ശേഷം ആദ്യമായി 400 റൺസ് നേടുന്ന ആദ്യ താരം
അജിത് അഗാർക്കറുടെ പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ; സെലക്ഷൻ കമ്മിറ്റിയിലേക്ക് പുതിയൊരു അംഗം കൂടി