ബുഷ്ഫയര്‍ ചാരിറ്റി മത്സരത്തിന്റെ വേദി മാറ്റി; വോണ്‍ ഉള്‍പ്പെടെയുള്ള മുന്‍താരങ്ങള്‍ പിന്മാറി

By Web TeamFirst Published Feb 6, 2020, 3:48 PM IST
Highlights

ഓസ്‌ട്രേലിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നടത്തുന്ന ബുഷ്ഫയര്‍ ചാരിറ്റി മത്സരത്തിന്റെ വേദി മാറ്റി. സിഡ്‌നിയിലാണ് മത്സരം നടത്താന്‍ നിശ്ചയിച്ചിരുന്നത്.

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നടത്തുന്ന ബുഷ്ഫയര്‍ ചാരിറ്റി മത്സരത്തിന്റെ വേദി മാറ്റി. സിഡ്‌നിയിലാണ് മത്സരം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നുള്ളതിനാല്‍ മത്സരം മെല്‍ബണിലേക്ക് മാറ്റുകയായിരുന്നു. ചില താരങ്ങളും മത്സരത്തില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. മുന്‍ ഓസീസ് താരം ഷെയ്ന്‍ വോണാണ് അതില്‍ പ്രധാനി.

ഷെയ്ന്‍ വോണും മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗും നയിക്കുന്ന ടീമുകള്‍ തമ്മിലാണ് മത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വോണ്‍ പിന്മാറുകയായിരുന്നു. പകരം മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റ് ടീമിനെ നയിക്കും. വോണിന് പുറമെ മൈക്കല്‍ ഹസി, മൈക്കല്‍ ക്ലര്‍ക്ക്, ഗ്രേസ് ഹാരിസ്, ബ്രാഡ് ഫില്‍ട്ടര്‍ എന്നിവരും മത്സരം കളിക്കില്ല. മുന്‍ പാകിസ്ഥാന്‍ പേസര്‍ വസീം അക്രം, മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവ്രാജ് സിംഗ്, മുന്‍ ഓസീസ് താരങ്ങളായ ബ്രെറ്റ് ലീ, മാത്യു ഹെയ്ഡന്‍, ബ്രയാന്‍ ലാറ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ മത്സരത്തിന്റെ ഭാഗമാവും.

മത്സരത്തില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും 'ഓസ്ട്രേലിയന്‍ റെഡ് ക്രോസ് ഡിസാസ്റ്റര്‍ റിലീഫ് ആന്‍ഡ് റിക്കവറി ഫണ്ടി'ന് കൈമാറും. ദുരന്തബാധിത പ്രദേശങ്ങളിലെ ക്രിക്കറ്റ് ക്ലബുകളെ സഹായിക്കാന്‍ രണ്ട് മില്യണ്‍ ഓസ്ട്രേലിയന്‍ഡോളര്‍ ബോര്‍ഡ് ഇതിനകം നീക്കിവെച്ചിട്ടുണ്ട്.
 

click me!