ഓസ്‌ട്രേലിയയുടെ വാര്‍ഷിക കരാര്‍: ഗ്രീന്‍ അകത്ത്, വെയ്‌ഡും സ്റ്റോയിനിസുമടക്കം അഞ്ച് താരങ്ങള്‍ പുറത്ത്

By Web TeamFirst Published Apr 24, 2021, 11:47 AM IST
Highlights

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാൻമാർ എന്ന നിലയിൽ സ്റ്റീവ് സ്‌മിത്തും ഡേവിഡ് വാർണറും മാർനസ് ലബുഷെയ്‌നും മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചത്. 

സിഡ്‌നി: മാത്യു വെയ്ഡ് ഉൾപ്പടെ അഞ്ച് കളിക്കാർ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ദേശീയ കരാറിൽ നിന്ന് പുറത്ത്. 2021-22 സീസണിലെ 17 താരങ്ങളുടെ കരാർ പട്ടികയിൽ നിന്നാണ് വെയ്ഡും മാർക്കസ് സ്റ്റോയിനിസും മിച്ചൽ മാർഷും ജോ ബേൺസും ട്രാവിസ് ഹെഡും പുറത്തായത്. 

അതേസമയം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറി മികച്ച പ്രകടനം നടത്തിയ ഓള്‍റൗണ്ടര്‍ കാമറോൺ ഗ്രീൻ ദേശീയ കരാർ പട്ടികയിൽ ഇടംപിടിച്ചു. ഇന്ത്യക്കെതിരെ നാല് ടെസ്റ്റിലും കളിച്ചതിന് പുറമെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറിയും 77 ശരാശരിയുമടക്കം 922 റണ്‍സ് നേടിയിരുന്നു ഗ്രീന്‍. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യക്കെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ നേടിയ 84 റണ്‍സ് അദേഹത്തിന്‍റെ സാങ്കേതിക മികവ് തെളിയിച്ചുവെന്നും അന്താരാഷ്‌ട്ര തലത്തില്‍ തിളങ്ങാന്‍ കഴിയുമെന്ന് ആത്മവിശ്വാസം എന്നുമാണ് ഓസീസ് ചീഫ് സെലക്‌ടര്‍ ട്രെവര്‍ ഹോണ്‍സിന്‍റെ വാക്കുകള്‍. 

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാൻമാർ എന്ന നിലയിൽ സ്റ്റീവ് സ്‌മിത്തും ഡേവിഡ് വാർണറും മാർനസ് ലബുഷെയ്‌നും മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചത്. ഇന്ത്യക്കെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിന് പിന്നാലെ പരിക്ക് പിടികൂടിയ വില്‍ പുക്കോവ്‌സ്‌കിക്കും കരാറില്ല. 

കരാര്‍ ലഭിച്ച താരങ്ങള്‍

ആഷ്‌ടണ്‍ അഗര്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, ആരോണ്‍ ഫിഞ്ച്, കാമറോണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ടിം പെയ്‌ന്‍, ജയിംസ് പാറ്റിന്‍സണ്‍, ജേ റിച്ചാര്‍ഡ്‌സണ്‍, കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ. 

വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുമോ സഞ്ജു; രാജസ്ഥാന്‍ ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ
 

click me!