അവിശ്വസനീയം! രണ്ടാം ടി20യില്‍ പാകിസ്ഥാനെതിരെ ചരിത്ര ജയവുമായി സിംബാബ്‌വെ

Published : Apr 23, 2021, 06:11 PM ISTUpdated : Apr 23, 2021, 06:20 PM IST
അവിശ്വസനീയം! രണ്ടാം ടി20യില്‍ പാകിസ്ഥാനെതിരെ ചരിത്ര ജയവുമായി സിംബാബ്‌വെ

Synopsis

ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ 118 റണ്‍സേ നേടിയുള്ളൂ എങ്കിലും നാല് വിക്കറ്റ് നേടിയ ലൂക്ക് ജോങ്‌വേയുടെ കരുത്തില്‍ പാകിസ്ഥാനെ 19.5 ഓവറില്‍ പുറത്താക്കുകയായിരുന്നു സിംബാബ്‌വെ. 

ഹരാരേ: ട്വന്‍റി20 ചരിത്രത്തില്‍ പാകിസ്ഥാനെതിരെ ആദ്യ ജയം കുറിച്ച് സിംബാബ്‌വെ. ഹരാരേയില്‍ നടന്ന രണ്ടാം ടി20യില്‍ പാകിസ്ഥാനെ 19 റണ്‍സിനാണ് സിംബാബ്‌വെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ 118 റണ്‍സേ നേടിയുള്ളൂ എങ്കിലും 18 റണ്ണിന് നാല് വിക്കറ്റ് നേടിയ ലൂക്ക് ജോങ്‌വേയുടെ കരുത്തില്‍ പാകിസ്ഥാനെ 19.5 ഓവറില്‍ 99 റണ്‍സില്‍ പുറത്താക്കുകയായിരുന്നു സിംബാബ്‌വെ. 

ഇതോടെ മൂന്ന് ടി20കളുടെ പരമ്പര തുല്യമായി(1-1). ആദ്യ ടി20 പാകിസ്ഥാന്‍ 11 റണ്‍സിന് വിജയിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരം 25-ാം തിയതി ഹരാരേയില്‍ നടക്കും.

ഹെല്‍മറ്റ് രണ്ട് കഷണം! ക്രിക്കറ്റ് ലോകത്തെ നടുക്കി പാക് പേസറുടെ ബൗണ്‍സര്‍

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 118 റണ്‍സാണ് നേടിയത്. ഓപ്പണര്‍ തിനാഷെ കമുന്‍ഹുകാംവെ 40 പന്തില്‍ നേടിയ 34 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. നായകന്‍ ബ്രണ്ടന്‍ ടെയ്‌ലര്‍ അഞ്ച് റണ്ണില്‍ പുറത്തായി. പാകിസ്ഥാനായി മുഹമ്മദ് ഹസ്‌നൈനും ഡാനിഷ് അസീസും രണ്ട് വീതവും ഫഹീന്‍ അഷ്‌റഫും ഹാരിസ് റൗഫും ഉസ്‌മാന്‍ ഖാദിറും അര്‍ഷാദ് ഇഖ്‌ബാലും ഓരോ വിക്കറ്റും നേടി. 

മറുപടി ബാറ്റിംഗില്‍ 21 റണ്‍സിനിടെ ഏഴ് വിക്കറ്റ് വീണപ്പോള്‍ പാകിസ്ഥാന്‍ അടിയറവുപറയുകയായിരുന്നു. പാകിസ്ഥാന് 45 പന്തില്‍ 41 റണ്‍സ് നേടിയ നായകന്‍ ബാബര്‍ അസമിന്‍റെ ബാറ്റിംഗ് മാത്രമേ ആശ്വാസമായുള്ളൂ. ഡാനിഷ് അസീസ്(22), മുഹമ്മദ് റിസ്‌വാന്‍(13), ഫഖര്‍ സമാന്‍(2), മുഹമ്മദ് ഹഫീസ്(5) എന്നിങ്ങനെയായിരുന്നു മറ്റ് ഉയര്‍ന്ന സ്‌കോറുകാര്‍. ജോങ്‌വേയുടെ നാലിന് പുറമെ റയാന്‍ രണ്ടും റിച്ചാര്‍ഡും ബ്ലസിംഗും ഓരോ വിക്കറ്റും വീഴ്‌ത്തി.  

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍