ആദ്യം 150 കിലോ മീറ്റര്‍, പക്ഷെ പിന്നീട്; ഉമ്രാനെ ഹാരിസ് റൗഫുമായി താരതമ്യം ചെയ്യാനാവില്ലെന്ന് മുന്‍ പാക് താരം

By Web TeamFirst Published Jan 23, 2023, 12:40 PM IST
Highlights

ഹാരിസ് റൗഫിനെപ്പോലെ പരിശീലനമോ കായികക്ഷമതയോ ഉള്ള ബൗളറല്ല ഉമ്രാന്‍. അതുകൊണ്ടുതന്നെ ആദ്യ സ്പെല്ലില്‍ 150 കിലോ മീറ്റര്‍ വേഗത്തിലൊക്കെ പന്തെറിയുമെങ്കിലും തന്‍റെ ഏഴാമത്തെയോ എട്ടാമത്തെയോ ഓവറൊക്കെ ആവുമ്പോഴേക്കും ഉമ്രാന്‍ വേഗം 138 കിലോ മീറ്ററായി കുറയുന്നത്. ഹാരിസിനെ ഉമ്രാനുമായി താരതമ്യം ചെയ്യുന്നത് വിരാട് കോലിയെ മറ്റ് ബാറ്റര്‍മാരുമായി താരതമ്യം ചെയ്യുന്നതുപോലെയാണ്.

കറാച്ചി: ഇന്ത്യന്‍ പേസര്‍ ഉമ്രാന്‍ മാലിക്കിനെ പാക് പേസര്‍ ഹാരിസ് റൗഫുമായി താരതമ്യം ചെയ്യാനാവില്ലെന്ന് മുന്‍ പാക് പേസര്‍ അക്വിബ് ജാവേദ്. ആദ്യ സ്പെല്ലില്‍ 150 കിലോ മീറ്റർ വേഗത്തിലൊക്കെ എറിയുമെങ്കിലും ഏഴാമത്തെയോ എട്ടാമത്തെയോ ഓവറൊക്കെ ആവുമ്പോഴേക്കും ഉമ്രാന്‍റെ വേഗം 138 കിലോ മീറ്ററായി കുറയുന്നുവെന്നും അക്വിബ് ജാവേദ് പറഞ്ഞു.

ഹാരിസ് റൗഫിനെപ്പോലെ പരിശീലനമോ കായികക്ഷമതയോ ഉള്ള ബൗളറല്ല ഉമ്രാന്‍. അതുകൊണ്ടുതന്നെ ആദ്യ സ്പെല്ലില്‍ 150 കിലോ മീറ്റര്‍ വേഗത്തിലൊക്കെ പന്തെറിയുമെങ്കിലും തന്‍റെ ഏഴാമത്തെയോ എട്ടാമത്തെയോ ഓവറൊക്കെ ആവുമ്പോഴേക്കും ഉമ്രാന്‍ വേഗം 138 കിലോ മീറ്ററായി കുറയുന്നത്. ഹാരിസിനെ ഉമ്രാനുമായി താരതമ്യം ചെയ്യുന്നത് വിരാട് കോലിയെ മറ്റ് ബാറ്റര്‍മാരുമായി താരതമ്യം ചെയ്യുന്നതുപോലെയാണ്.

റിഷഭ് പന്തിന്‍റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിച്ച് ഇന്ത്യന്‍ താരങ്ങള്‍ ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍

ഹാരിസ് തന്‍റെ കായികക്ഷമത നിലനിര്‍ത്തുന്നതിലും ഭക്ഷണക്രമത്തിലുമെല്ലാം ചിട്ടയുള്ള ആളാണ്. അതുപോലെ അയാളുടെ പരിശീലനവും ജീവിതരീതിയുമെല്ലാം അങ്ങനെയാണ്. ഹാരിസിനെപ്പോലെ ഭക്ഷണക്രമം പാലിക്കുന്ന മറ്റൊരു പാക് പേസറെയും ഞാന്‍ കണ്ടിട്ടില്ല. 160 കിലോ മീറ്റര്‍ വേഗത്തില്‍ ഒരു പന്തെറിയുക എന്നത് വലിയ കാര്യമല്ല. എന്നാല്‍ മത്സരത്തിലുടനീളം അതേവേഗം നിലനിര്‍ത്തുക എന്നതാണ് പ്രധാനമെന്നും അക്വിബ് ജാവേദ് പറഞ്ഞു.

ടി20 ലോകകപ്പില്‍ 159 കിലോ മീറ്റര്‍ വേഗത്തില്‍ ഹാരിസ് റൗഫ് പന്തെറിഞ്ഞ‌ിരുന്നു. ഉമ്രാന്‍റെ വേഗം കൂടി പന്ത് 157 കിലോ മീറ്ററാണ്. ഐപിഎല്ലിലാണ് ഉമ്രാന്‍ 157 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടുള്ളത്. 156 കിലോ മീറ്ററാണ് രാജ്യാന്തര ക്രിക്കറ്റില്‍ ഉമ്രാന്‍ എറി‌ഞ്ഞ വേഗം കൂടിയ പന്ത്. വേഗതയില്‍ പന്തെറിയുമ്പോഴും ഉമ്രാന്‍റെ മോശം ബൗളിംഗ് ഇക്കോണമിയും പലപ്പോഴും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

click me!