
മുംബൈ: ഐപിഎൽ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസിന്റെ മഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞ് ശ്രീലങ്കൻ മുൻ ക്യാപ്റ്റൻ മഹേല ജയവർധനെ. ശനിയാഴ്ച രാവിലെയോടെ ഫ്രാഞ്ചൈസി ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് ജയവർധനെയുടെ മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞ കാര്യം സ്ഥിരീകരിച്ചത്. രോഹിത് ശർമ്മയുടെ നായകത്വത്തിന് കീഴിൽ 2017, 2019, 2020 വർഷങ്ങളിൽ ടീമിനെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ജയവർധനെ, മുംബൈ ഇന്ത്യൻസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനാണ്.
വെറുമൊരു ഹെഡ് കോച്ച് എന്നതിലുപരി അച്ചടക്കവും ഒത്തൊരുമയും ലക്ഷ്യമിടുന്ന മികച്ചൊരു ടീം സംസ്കാരം വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു ജയവർധനെയെന്ന് മുംബൈ ഇന്ത്യൻസ് സോഷ്യൽ മീഡിയ പോസ്റ്റില് വ്യക്തമാക്കി. 2017 മുതൽ 2022 വരെയും പിന്നീട് 2024 മുതൽ 2026 വരെയുമായിരുന്നു ജയവര്ധനെ ഹെഡ് കോച്ചായി പ്രവർത്തിച്ചത്. ദീർഘകാലത്തെ അദ്ദേഹത്തിന്റെ സംഭാവനകൾക്കും നിശ്ച്ചയദാർഢ്യത്തിനും മുംബൈ ഇന്ത്യൻസ് ഉടമ നിതാ അംബാനി നന്ദി അറിയിക്കുകയും തുടർയാത്രയ്ക്ക് ആശംസകൾ നേരുകയും ചെയ്തു.
“Mahela has made a significant contribution to Mumbai Indians over the years. His calm leadership, integrity and deep love for the game have meant so much to us.
On behalf of the entire MI family, I want to thank Mahela for his immense contribution and unwavering commitment over the years.
We will always cherish the journey we have shared and the memories we have created together. Mahela will always be a part of our #OneFamily, and we wish him every happiness and success in the journey ahead.” - Mrs. Nita M. Ambani
— Mumbai Indians (@mipaltan) October 17, 2026
മുംബൈ ഇന്ത്യൻസിലെ ഓർമ്മകൾ എന്നും ഹൃദയത്തോട് ചേർന്നുനിൽക്കുമെന്ന് ജയവർധനെയും പ്രതികരിച്ചു. തന്നിൽ അർപ്പിച്ച വിശ്വാസത്തിനും സൗഹൃദത്തിനും നിതാ അംബാനിക്കും ആകാശ് അംബാനിക്കും നന്ദി പറഞ്ഞ അദ്ദേഹം, ടീം നേടിയ വിജയങ്ങളിൽ വലിയ അഭിമാനമുണ്ടെന്നും വ്യക്തമാക്കി. 2022-ൽ ഹെഡ് കോച്ച് സ്ഥാനത്തുനിന്ന് മാറിയപ്പോൾ മാർക്ക് ബൗച്ചറിന് ചുമതല കൈമാറി ഗ്ലോബൽ ഹെഡ് ഓഫ് പെർഫോമൻസ് എന്ന പദവി ജയവർധനെ ഏറ്റെടുത്തിരുന്നു. ആ കാലയളവിൽ വിദേശ ലീഗുകളിലേക്കുള്ള മുംബൈ ഇന്ത്യൻസിന്റെ വളർച്ചയ്ക്ക് ജയവര്ധനെ നിർണായക പങ്കുവഹിച്ചു. മുംബൈ ഇന്ത്യൻസ് വുമൺ, എംഐ ന്യൂയോർക്ക്, എംഐ എമിറേറ്റ്സ് എന്നീ ടീമുകൾ അതത് ലീഗുകളിൽ കിരീടം നേടിയതും ജയവർധനെയുടെ നിയന്ത്രണത്തിന് കീഴിലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!