
ദുബായ്: ശ്രീലങ്കയെ 72 റണ്‍സിന് പരാജയപ്പെടുത്തി വനിതാ ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കിയെങ്കിലും, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍പ്രസിഡന്റും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയുമായ മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ ഇന്ത്യന്‍ വനിതാ ടീം വിസമ്മതിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കി ബിസിസിഐ. സെപ്റ്റംബര്‍ 13 ഞായറാഴ്ച ഫൈനല്‍ മത്സരത്തിന് തൊട്ടുപിന്നാലെ ബിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് ഇന്ത്യയുടെ തീരുമാനം എന്തുകൊണ്ടാണെന്ന് വിശദീകരിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഞങ്ങളുടെ രാജ്യത്തിന്റെ താല്‍പ്പര്യവും ജനങ്ങളുടെ ആത്മാഭിമാനവും മുന്‍നിര്‍ത്തിയാണ് ഫൈനലിന് ശേഷമുള്ള സംഭവങ്ങളെ ഞങ്ങള്‍ കാണുന്നത്. രാജ്യത്തോടു ശത്രുത പുലര്‍ത്തുന്ന ഒരു പ്രത്യേക രാജ്യവുമായി ഇന്ത്യ കളിക്കാന്‍ വലിയൊരു വിഭാഗം ആളുകളും ആഗ്രഹിക്കുന്നില്ല, എന്നിരുന്നിട്ടും ഞങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ ഞങ്ങള്‍ക്ക് സ്വീകാര്യനല്ലാത്ത ചിലരില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ കഴിയില്ല എന്നതാണ് ഞങ്ങളുടെ ഒരേയൊരു ആശങ്ക.'' ഫൈനല്‍ അവസാനിച്ചയുടന്‍ സൈകിയ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ പുരുഷന്മാരുടെ ഏഷ്യ കപ്പ് ട്രോഫിയുമായി ബന്ധപ്പെട്ട പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളും ബി.സി.ഐയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് സൈകിയ വ്യക്തമാക്കി. ഇന്ത്യയാണ് 2025 ലെ പുരുഷന്മാരുടെ ഏഷ്യ കപ്പ് നേടിയതെങ്കിലും, ആ ട്രോഫി ഇതുവരെ ബിസിസിഐക്ക് കൈമാറിയിട്ടില്ല. തങ്ങളുടെ നിലപാടില്‍ സ്ഥിരത പുലര്‍ത്താന്‍ ബിസിസിഐ ആഗ്രഹിക്കുന്നുവെന്നും, പുരുഷ ടീമിന്റെ കാര്യത്തില്‍ എടുത്ത നിലപാടിന് വിരുദ്ധമായി വനിതാ ടീം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബിസിസിഐ സെക്രട്ടറി പറഞ്ഞു.
''ഞങ്ങളുടെ പുരുഷ ടീമിനോടുള്ള ബഹുമാനവും ഐക്യദാര്‍ഢ്യവും ഞങ്ങള്‍ മനസില്‍ കാണുന്നുണ്ട്. ഏകദേശം ഒരു വര്‍ഷം മുമ്പ് ഏഷ്യ കപ്പ് നേടിയ ഞങ്ങളുടെ പുരുഷ ടീമിന്റെ കാര്യം നോക്കൂ, ആ ട്രോഫി ഇതുവരെ ഞങ്ങളുടെ നാട്ടില്‍ എത്തിയിട്ടില്ല. ഞങ്ങള്‍ ആ ട്രോഫിക്കായി ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ട്രോഫി സൂക്ഷിക്കാന്‍ ചുമതലപ്പെട്ട ആളുകളുമായി നടത്തിയ എല്ലാ മീറ്റിംഗുകളിലും അവര്‍ അത് തിരികെ നല്‍കുന്നില്ല.'' സൈകിയ വ്യക്തമാക്കി.
''അങ്ങനെയൊരു സാഹചര്യമുള്ളപ്പോള്‍, ഞങ്ങളുടെ നിലപാടില്‍ നിന്ന് വ്യതിചലിച്ച്, നമ്മുടെ യഥാര്‍ത്ഥ നിലപാടിന് വിരുദ്ധമായ എന്തെങ്കിലും എങ്ങനെ ചെയ്യാന്‍ കഴിയും? കഴിഞ്ഞ ഒന്നര വര്‍ഷമായി സ്ഥിതിഗതികളില്‍ മാറ്റമൊന്നും വന്നിട്ടില്ല, നല്ല ബുദ്ധി പ്രവര്‍ത്തിക്കുമെന്നും രണ്ട് ട്രോഫികളും എത്രയും വേഗം ഇന്ത്യക്ക് ലഭിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!