മോര്‍ഗനും ബട്ട്‌ലര്‍ക്കും സെഞ്ചുറി; ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന് കൂറ്റന്‍ വിജയലക്ഷ്യം

Published : Feb 27, 2019, 11:10 PM IST
മോര്‍ഗനും ബട്ട്‌ലര്‍ക്കും സെഞ്ചുറി; ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന് കൂറ്റന്‍ വിജയലക്ഷ്യം

Synopsis

ഇംഗ്ലണ്ടിനെതിരെ നാലാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെടുത്തു. ഓയിന്‍ മോര്‍ഗന്‍ (103), ജോസ് ബട്‌ലര്‍ (78 പന്തില്‍ 150) എന്നിവരുടെ സെഞ്ചുറികളാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

സെന്‍റ് ജോര്‍ജ്: ഇംഗ്ലണ്ടിനെതിരെ നാലാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെടുത്തു. ഓയിന്‍ മോര്‍ഗന്‍ (103), ജോസ് ബട്‌ലര്‍ (78 പന്തില്‍ 150) എന്നിവരുടെ സെഞ്ചുറികളാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ജോണി ബെയര്‍സ്‌റ്റോ (56), അലക്‌സ് ഹെയ്ല്‍സ് (82) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. 

ട്വന്റി20 ശൈലിയിലാണ് ബട്‌ലര്‍ ബാറ്റ് വീശിയത്. 12 സിക്‌സും 13 ഫോറും അടങ്ങുന്നതാണ് ബട്‌ലറുടെ ഇന്നിങ്‌സ്. മോര്‍ഗന്‍ 88 പന്തുകള്‍ നേരിട്ടു. ആറ് സിക്‌സും എട്ട് ഫോറും ബട്‌ലറുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. ജോ റൂട്ട് (5), ബെന്‍ സ്‌റ്റോക്‌സ് (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മൊയീന്‍ അലി (0) പുറത്താവാതെ നിന്നു. വിന്‍ഡീസിന് വേണ്ടി ഒഷാനെ തോമസ് രണ്ട് വിക്കറ്റെടുത്തു. ഏഴ് ഓവര്‍ മാത്രമെറിഞ്ഞ ജേസണ്‍ ഹോള്‍ഡര്‍ 88 റണ്‍സ് വിട്ടുനല്‍കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഞ്ചാം മത്സരത്തിലും ഇന്ത്യന്‍ കോട്ട ഭേദിക്കാനാകാതെ ലങ്കന്‍ വനിതകള്‍, പരമ്പര തൂത്തുവാരി വനിതകള്‍, ജയം 15 റണ്‍സിന്
സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി