
നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി പൊരുതുന്നു. ട്രന്റ് ബ്രിഡ്ജില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 416നെതിരെ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചിന് 351 എന്ന നിലയിലാണ് വിന്‍ഡീസ്. കവെം ഹോഡ്ജ് (120), അലിക് അതനസെ (82) എന്നിവരുടെ ഇന്നിംഗ്‌സാണ് വിന്‍ഡീസിന് തുണയായത്. ജേസണ്‍ ഹോള്‍ഡര്‍ (23), ജോഷ്വ ഡ സില്‍വ (32) എന്നിവര്‍ ക്രീസിലുണ്ട്. ഷൊയ്ബ് ബഷീര്‍ ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.
ഒരു ഘട്ടത്തില്‍ മൂന്നിന് 84 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. മികെയ്ല്‍ ലൂയിസ് (21), ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (48), കിര്‍ക് മക്കെന്‍സി (11) എന്നിവരാണ് പുറത്തായത്. പിന്നാലെ അതനസെ - ഹോഡ്ജ് സഖ്യം 175 റണ്‍സ് കൂട്ടിചേര്‍ത്തു. സെഞ്ചുറിക്ക് 18 റണ്‍സ് അകലെ അതനസെ വീണു. പത്ത് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. പിന്നാലെ ഹോഡ്ജ്, ഹോള്‍ഡറിനൊപ്പം 46 റണ്‍സ് ചേര്‍ത്ത് മടങ്ങി. 19 ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു ഹോഡ്ജിന്റെ ഇന്നിംഗ്‌സ്. തുടര്‍ന്ന്, ഹോള്‍ഡറിനൊപ്പം ചേര്‍ന്ന ജോഷ്വ കൂടുതല്‍ വിക്കറ്റുകള്‍ പോവാതെ കാത്തു. ഇരുവരും ഇതുവരെ 46 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.
ഗംഭീര്‍ അന്ന് പറഞ്ഞതൊക്കെ പാഴ് വാക്കുകള്‍! ഇപ്പോഴും സഞ്ജുവിന് പരിഗണനയില്ല; മുന്‍ഗണന പന്തിന്
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനേക്കാള്‍ 65 റണ്‍സിന് പിറകിലാണ് വിന്‍ഡീസ്. നേരത്തെ ഒല്ലി പോപ്പിന്റെ (121) സെഞ്ചുറിയാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഒരു സിക്‌സും 15 ഫോറും ഉള്‍പ്പെടുന്നതായിരുന്നു പോപ്പിന്റെ ഇന്നിംഗ്‌സ്. ബെന്‍ ഡക്കറ്റ് (71), ബെന്‍ സ്റ്റോക്‌സ് (69) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. അല്‍സാരി ജോസഫ് വിന്‍ഡീസിന് വേണ്ടി മൂന്ന് വിക്കറ്റെടുത്തു. ജെയ്ഡന്‍ സീല്‍സ്, കെവിന്‍ സിന്‍ക്ലെയര്‍, ഹോഡ്ജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയില്‍ ആദ്യ മത്സരം ഇംഗ്ലണ്ട് ജയിച്ചിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ഇംഗ്ലണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!