ഇഷാന്‍ കിഷന് സെഞ്ചുറി; ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണ്‍ ശക്തമായ നിലയില്‍

Published : Sep 06, 2026, 05:39 PM IST
Ishan Kishan

Synopsis

ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ (111*) സെഞ്ചുറിയുടെയും കുമാര്‍ കുശാഗ്രയുടെ (63*) അര്‍ധസെഞ്ചുറിയുടെയും മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സാണ് ഈസ്റ്റ് സോണ്‍ നേടിയത്. സൗത്ത് സോണിനായി ചാമ മിലിന്ദ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ചെന്നൈ: ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണ്‍ ശക്തമായ നിലയില്‍. ചെന്നൈ, എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഈസ്റ്റ് സോണ്‍ ഒന്നാം ദിനം അവസാനിക്കുേേമ്പാള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സെടുത്തിട്ടുണ്ട്. 111 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്ന ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ് ഈസ്റ്റ് സോണിനെ മികച്ച നിലയിലേക്ക് നയിച്ചത്. കിഷനൊപ്പം കുമാര്‍ കുശാഗ്ര (63) ക്രീസിലുണ്ട്. വൈഭവ് സൂര്യവംശി 37 പന്തില്‍ 44 റണ്‍സെടുത്ത് പുറത്തായി. സൗത്ത് സോണിന് വേണ്ടി ചാമ മിലിന്ദ് രണ്ട് വിക്കറ്റെടുത്തു.

മികച്ച തുടക്കമായിരുന്നു ഈസ്റ്റ് സോണിന്. ഒന്നാം വിക്കറ്റില്‍ വൈഭവ്-അഭിമന്യൂ ഈശ്വരന്‍ സഖ്യം 100 റണ്‍സ് ചേര്‍ത്തിരുന്നു. എന്നാല്‍, ആക്രമിച്ച കളിച്ച വൈഭവ് 15-ാം ഓവറില്‍ മടങ്ങി. മിലിന്ദാണ് സൗത്ത് സോണിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ ഈശ്വരനും (72) പവലിയനില്‍ തിരിച്ചെത്തി. ഒരു സിക്‌സും 10 ഫോറും നേടിയ താരം റണ്ണൗട്ടാവുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ സുദീപ് കുമാര്‍ ഗരാമി (6) പെട്ടന്ന് മടങ്ങി. ഇതോടെ മൂന്നിന് 147 എന്ന നിലയിലായി ഈസ്റ്റ് സോണ്‍. പിന്നീട് കിഷന്‍-ശിഖര്‍ മോഹന്‍ (85) സഖ്യം ചേര്‍ത്ത 94 റണ്‍സാണ് ടീമിന് തുണയായത്.

എന്നാല്‍ ശിഖറിനെ ബൗള്‍ഡാക്കി മിലിന്ദ് സൗത്ത് സോണിന് ബ്രേക്ക് ത്രൂ നല്‍കി. എങ്കിലും സൗത്ത് സൗണിന് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സാധിച്ചില്ല. ക്രീസിലെത്തിയ കുശാഗ്ര ഇതുവരെ കിഷനൊപ്പം 144 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഇതിനിടെ കിഷന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 135 പന്തുകള്‍ നേരിട്ട ഈസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ ഇതുവരെ ഒരു സിക്‌സും 14 ഫോറും നേടിയിട്ടുണ്ട്. മിലിന്ദിന് പുറമെ ത്രുപുരാന വിജയ് ഒരു വിക്കറ്റ് വീഴ്ത്തി. മലയാളി താരം എം ഡി നിതീഷിന് വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ല. മുഹമ്മദ് സിറാജും വിക്കറ്റ് കോളത്തില്‍ ഇടം പിടിച്ചില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മധ്യപ്രദേശിലെ അജ്‌നാര്‍ നദി സ്വയം ശുദ്ധീകരിച്ച് ബിട്ടു തബാഹി; പ്രശംസിച്ച് കെവിന്‍ പീറ്റേഴ്‌സണും ബോയന്‍ സ്ലാട്ടും
ദുലീപ് ട്രോഫി ഫൈനലിനിടെ വൈഭവ് സൂര്യവംശിയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട് തിലക് വര്‍മ, പിന്നാലെ താരം പുറത്ത്