ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണ്‍ ക്യാപ്റ്റന്‍ തിലക് വര്‍മയും ഈസ്റ്റ് സോണിന്റെ 15-കാരന്‍ വൈഭവ് സൂര്യവംശിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന വൈഭവ്, ഈ സംഭവത്തിന് തൊട്ടുപിന്നാലെ 44 റണ്‍സിന് പുറത്തായി.

ചെന്നൈ: ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരായ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന 15 കാരനായ വൈഭവ് സൂര്യവംശി 44 റണ്‍സെടുത്താണ് പുറത്തായത്. ഒരു സിക്‌സും അഞ്ച് ഫോറുമാണ് ഈസ്റ്റ് സോണിന് വേണ്ടി വൈഭവ് നേടിയത്. മത്സരത്തിനിടയില്‍ സൗത്ത് സോണ്‍ ക്യാപ്റ്റന്‍ തിലക് വര്‍മ്മയും വൈഭവും തമ്മില്‍ ചെറിയൊരു വാക്‌പോരുണ്ടാവുകയും, ഇതിന് തൊട്ടുപിന്നാലെ താരം പുറത്താകുകയും ചെയ്തു.

ഇന്നിങ്‌സിന്റെ തുടക്കം മുതല്‍ അടിച്ചുതകര്‍ത്ത വൈഭവ്, ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ ഓവറുകളില്‍ പോലും മികച്ച ഷോട്ടുകള്‍ പായിച്ചു. ഇതിനിടയില്‍ തിലക് വര്‍മ്മ വൈഭവിനെ ലക്ഷ്യമിട്ട് 'വൈസ് ക്യാപ്റ്റന്‍ എന്താണിത്?' എന്ന് ചോദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എങ്കിലും സംഭവത്തിന് ശേഷം ഇരുവരും ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് കണ്ടതിനാല്‍ ഇതൊരു ഗൗരവമേറിയ സ്ലെഡ്ജിങ് ആയിരുന്നില്ലെന്ന് വ്യക്തമാണ്. എന്നാല്‍ 15 കാരനായ വൈഭവനെതിരെ തിലക് ഇത്തരത്തിലുള്ള തന്ത്രങ്ങള്‍ പ്രയോഗിച്ചതില്‍ ആരാധകര്‍ക്കിടയില്‍ അതൃപ്തിയുണ്ട്. വീഡിയോ കാണാം...

Scroll to load tweet…

Scroll to load tweet…

വൈഭവിന് അര്‍ധസെഞ്ചുറി നഷ്ടമായെങ്കിലും, ഒപ്പമുണ്ടായിരുന്ന അഭിമന്യൂ ഈശ്വരന്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 10 ഫോറും ഒരു സിക്‌സും അടക്കം 86 പന്തില്‍ 72 റണ്‍സാണ് താരം നേടിയത്. അഞ്ച് ഫോറും ഒരു സിക്‌സും നേടിയ ശേഷമാണ് വൈഭവ് പുറത്തായത്. വൈഭവിന്റെ ആക്രമണോത്സുകമായ ബാറ്റിങ് ശൈലി അഭിമന്യൂവിനെയും സ്വാധീനിച്ചിരുന്നു. എന്നാല്‍ പിന്നീട് താരം റണ്ണൗട്ടാവുകയായിരുന്നു.

സെമിഫൈനലില്‍ 57 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് ദുലീപ് ട്രോഫിയില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറിയിരുന്നു. ആ മത്സരത്തില്‍ സെഞ്ചുറിക്ക് തൊട്ടരികെ വീണ താരം 81 പന്തില്‍ 92 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 42 പന്തില്‍ 40 റണ്‍സും നേടിയിരുന്നു.

YouTube video player