ജമീമയ്ക്ക് സെഞ്ചുറി! അര്‍ധ സെഞ്ചുറിയുമായി മൂന്ന് താരങ്ങള്‍; അയര്‍ലന്‍ഡിനെതിരെ റെക്കോഡ് സ്‌കോറുമായി ഇന്ത്യ

Published : Jan 12, 2025, 02:51 PM ISTUpdated : Jan 12, 2025, 02:53 PM IST
ജമീമയ്ക്ക് സെഞ്ചുറി! അര്‍ധ സെഞ്ചുറിയുമായി മൂന്ന് താരങ്ങള്‍; അയര്‍ലന്‍ഡിനെതിരെ റെക്കോഡ് സ്‌കോറുമായി ഇന്ത്യ

Synopsis

ഗംഭീര തുടക്കാണ് മന്ദാന-പ്രതിക ഓപ്പണിംഗ് സഖ്യം ഇന്ത്യക്ക് നല്‍കയിത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 156 റണ്‍സാണ് ചേര്‍ത്തത്.

രാജ്‌കോട്ട്: അയര്‍ലന്‍ഡ് വനിതകള്‍ക്കെതിരെ രണ്ടാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 370 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യന്‍ വനിതകള്‍. ജമീമ റോഡ്രിഗസിന്റെ സെഞ്ചുറിയും (91 പന്തില്‍ 102) ഹര്‍ലീന്‍ ഡിയോള്‍ (89), സ്മൃതി മന്ദാന (73), പ്രതിക റാവല്‍ (67) എന്നിവരുടെ ഇന്നിംഗ്‌സുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. വനിതാ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. രാജ്‌കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മൃതി മന്ദാന ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ആദ്യ ഏകദിനം ജയിച്ചിരുന്നു. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിക്കും.

ഗംഭീര തുടക്കാണ് മന്ദാന-പ്രതിക ഓപ്പണിംഗ് സഖ്യം ഇന്ത്യക്ക് നല്‍കയിത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 156 റണ്‍സാണ് ചേര്‍ത്തത്. 19ാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 73 റണ്‍സെടുത്ത മന്ദാനയെ  ഓര്‍ല പ്രെന്‍ഡര്‍ഗാസ്റ്റ് പുറത്താക്കി. രണ്ട് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. തൊട്ടടുത്ത പന്തില്‍ പ്രതികയും മടങ്ങി. ജോര്‍ജിന ഡെംപ്‌സിയുടെ പന്തില്‍ താരം വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഒരു സിക്‌സും എട്ട് ഫോറും പ്രതിക നേടി. തന്റെ അഞ്ചാമത്തെ മാത്രം ഇന്നിംഗ്സ് കളിക്കുന്ന പ്രതികയുടെ മൂന്നാം അര്‍ധ സെഞ്ചുറിയാണിത്. കഴിഞ്ഞ മത്സരത്തില്‍ 89 റണ്‍സുമായി ടോപ് സ്‌കോററായിരുന്നു പ്രതിക. മാത്രമല്ല, മത്സരത്തിലെ താരവും പ്രതിക തന്നെ. അതിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസിനെതിരേയും 24കാരി അര്‍ധ സെഞ്ചുറി നേടിയിരുന്നു.

വൈസ് ക്യാപ്റ്റനായതിന് പിന്നാലെ നിരാശപ്പെടുത്തി അക്‌സര്‍! ഹരിയാനക്കെതിരെ ഗുജറാത്തിന് കുഞ്ഞന്‍ സ്‌കോര്‍

തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന ജമീമ - ഹര്‍ലീന്‍ സഖ്യം ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 183 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. 48-ാം ഓവറില്‍ കൂട്ടുകെട്ട് പിരിഞ്ഞു. അര്‍ലീനെ, അര്‍ലേനെ കെല്ലി പുറത്താത്തി. 12 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തുടര്‍ന്നെത്തിയ റിച്ചാ ഘോഷ് (10) വേഗത്തില്‍ മടങ്ങി. വൈകാതെ ജമീമ റോഡ്രിഗസ് തന്റെ കന്നി ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. 91 പന്തുകള്‍ നേരിട്ട താരം 12 ബൗണ്ടറികള്‍. അവസാന ഓവറിലാണ് താരം സെഞ്ചുറി നേടുന്നത്. അടുത്ത പന്തില്‍ പുറത്താവുകയും ചെയ്തു. തേജല്‍ ഹസാബ്‌നിസ് (2), സയാലി സത്ഗാരെ (2) പുറത്താവാതെ നിന്നു.

PREV
click me!

Recommended Stories

ടെസ്റ്റ് ചരിത്രത്തിലാദ്യം, അപൂർവനേട്ടം സ്വന്തമാക്കി മാർനസ് ലാബുഷെയ്ൻ
ആഷസ്: കണ്ണിനു താഴെ കറുത്ത ടേപ്പ് ഒട്ടിച്ച് ക്രീസിലിറങ്ങി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, കാരണമിതാണ്