കരുണിന്റെ രണ്ടാം വരവ് ശതകത്തോടെ, സര്‍ഫാസ് സെഞ്ചുറിക്കരികെ വീണു; ഇന്ത്യ എ കൂറ്റന്‍ സ്‌കോറിലേക്ക്

Published : May 30, 2025, 08:55 PM IST
കരുണിന്റെ രണ്ടാം വരവ് ശതകത്തോടെ, സര്‍ഫാസ് സെഞ്ചുറിക്കരികെ വീണു; ഇന്ത്യ എ കൂറ്റന്‍ സ്‌കോറിലേക്ക്

Synopsis

അത്ര നല്ലതായിരുന്നില്ല ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ അഭിമന്യു മടങ്ങി.

ലണ്ടന്‍: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എയുടെ കരുണ്‍ നായര്‍ക്ക് (101) സെഞ്ചുറി. സര്‍ഫറാസ് ഖാന്‍ 92 റണ്‍സെടുത്ത് പുറത്തായി. ഇരുവരുടേയും ഇന്നിംഗ്‌സിന്റെ കരുത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. ധ്രുവ് ജുറല്‍ (4) കരുണിനൊപ്പം ക്രീസിലുണ്ട്. സര്‍ഫറാസിന് പുറമെ ഓപ്പണര്‍മാരായ അഭിമന്യു മിഥുന്‍ (8), യശസ്വി ജയ്‌സ്വാള്‍ (24) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ടോസ് നേടി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജെയിംസ് റ്യൂ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 

അത്ര നല്ലതായിരുന്നില്ല ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സുള്ളപ്പോള്‍ അഭിമന്യു മടങ്ങി. ജോഷ് ഹള്ളിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ ജയ്‌സ്വാളും പവലിയനില്‍ തിരിച്ചെത്തി. എഡ്ഡി ജാക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജെയിംസ് റ്യൂ ക്യാച്ചെടുത്തു. തുടര്‍ന്ന് സര്‍ഫറാസ് - കരുണ്‍ സഖ്യം 171 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സെഞ്ചുറിക്കരികെ സര്‍ഫറാസിനെ, ഹള്‍ പുറത്താക്കി. 113 പന്തുകള്‍ നേരിട്ട താരം 13 ബൗണ്ടറികള്‍ നേടി. കരുണിന്‍റെ ഇന്നിംഗ്‌സില്‍ ഇതുവരെ 14 ബൌണ്ടറികളുണ്ട്. 

അഭിമന്യൂ ഈശ്വരന്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ അഞ്ച് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരാണുള്ളത്. ഹര്‍ഷ് ദുബെയാണ് ടീമിലെ ഏക സ്പിന്നര്‍. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാര്‍ ടീമിലുണ്്. ധ്രുവ് ജുറലാണ് ടീമിലെ വിക്കറ്റ് കീപ്പര്‍. ഇഷാന്‍ കിഷന് അവസരം ലഭിച്ചില്ല. അഭിമന്യവിനൊപ്പം, യശസ്വി ജയ്‌സ്വാള്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. മലയാളി താരം കരുണ്‍ നായര്‍ മൂന്നാമനായി കളിക്കും. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ എ: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കരുണ് നായര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ശാര്‍ദുല്‍ താക്കൂര്‍, ഹര്‍ഷ് ദുബെ, അന്‍ഷുല്‍ കാംബോജ്, ഹര്‍ഷിത് റാണ, മുകേഷ് കുമാര്‍.

ഇംഗ്ലണ്ട് ലയണ്‍സ്: ടോം ഹെയ്ന്‍സ്, ബെന്‍ മക്കിന്നി, എമിലിയോ ഗേ, മാക്സ് ഹോള്‍ഡന്‍, ജെയിംസ് റൂ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഡാന്‍ മൗസ്ലി, റെഹാന്‍ അഹമ്മദ്, സമാന്‍ അക്തര്‍, എഡ്ഡി ജാക്ക്, ജോഷ് ഹള്‍, അജീത് ഡെയ്ല്‍.

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍