റുതുരാജ് ഗെയ്കവാദിന് സെഞ്ചുറി; ദുലീപ് ട്രോഫിയില്‍ സെന്‍ട്രല്‍ സോണിനെതിരെ വെസ്റ്റ് സോണ്‍ കൂറ്റന്‍ സ്‌കോറിലേക്ക്

Published : Sep 04, 2025, 06:49 PM IST
Ruturaj Gaikwad

Synopsis

സെന്‍ട്രല്‍ സോണിനെതിരെ ആദ്യ ദിനം വെസ്റ്റ് സോണ്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് നേടിയിട്ടുണ്ട്.

ബെംഗളൂരു: ദുലീപ് ട്രോഫി രണ്ടാം സെമി ഫൈനലില്‍ വെസ്റ്റ് സോണിന് വേണ്ടി സെഞ്ചുറി നേടിയ റുതുരാജ് ഗെയ്കവാദ്. സെന്‍ട്രല്‍ സോണിനെതിരെ 184 റണ്‍സാണ് റുതുരാജ് അടിച്ചെടുത്തത്. യശസ്വി ജയ്‌സ്വാളും (4), ശ്രയസ് അയ്യരും (25) നിരാശപ്പെടുത്തിയ മത്സരത്തില്‍ വെസ്റ്റ് സോണ്‍ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെടുത്തിട്ടുണ്ട്. തനുഷ് കൊട്ടിയാന്‍ (65), ഷാര്‍ദുര്‍ താക്കൂര്‍ (24) എന്നിവരാണ് ക്രീസില്‍. സരണ്‍ഷ് ജെയ്ന്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ഷാര്‍ദുലിന്റെ നേതൃത്വത്തിലാണ് വെസ്റ്റ് സോണ്‍ ഇറങ്ങുന്നത്.

മോശം തുടക്കമായിരുന്നു വെസ്റ്റ് സോണിന്. മൂന്നാം പന്തില്‍ തന്നെ ജയ്‌സ്വാളിന്റെ വിക്കറ്റ് വെസ്റ്റ് സോണിന് നഷ്ടമായി. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു ജയ്‌സ്വാള്‍. സഹ ഓണപ്പര്‍ ഹര്‍വിക് ദേശായി (1) നാലാം ഓവറിലും മടങ്ങി. ഇത്തവണ ദീപക് ചാഹറാണ് വിക്കറ്റ് നേടിയത്. ഇതോടെ രണ്ടിന് 10 എന്ന നിലയിലായി വെസ്റ്റ് സോണ്‍. തുടര്‍ന്ന് ആര്യ ദേശായി (39) - റുതുരാജ് സഖ്യം 90 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് വെസ്റ്റ് സോണിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

ആര്യയെ പുറത്താക്കി ഹര്‍ഷ് ദുബെയാണ് സെന്‍ട്രല്‍ സോണിന് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്ന് ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ക്ക് (28 പന്തില്‍ 25) മികച്ച തുടക്കം മുതലാക്കാന്‍ സാധിച്ചില്ല. ഏകദിന ശൈലയില്‍ ബാറ്റ് വീശിയ താരം നാല് ബൗണ്ടറികള്‍ നേടി. എന്നാല്‍ ഖലീലിന്റെ പന്തില്‍ ശ്രേയസ് ബൗള്‍ഡായത് വെസ്റ്റ് സോണിന് തിരിച്ചടിയായി. ഷംസ് മുലാനിയാണ് (18) പുറത്തായ മറ്റൊരു താരം. ദിവസം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഗെയ്കവാദും മടങ്ങി. ഒരു സിക്‌സും 25 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

വെസ്റ്റ് സോണ്‍: യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്കവാദ്, ആര്യ ദേശായി, ശ്രേയസ് അയ്യര്‍, ഹാര്‍വിക് ദേശായി (വിക്കറ്റ് കീപ്പര്‍), ഷംസ് മുലാനി, ശാര്‍ദുല്‍ താക്കൂര്‍ (ക്യാപ്റ്റന്‍), തനുഷ് കോട്ടിയന്‍, ധര്‍മേന്ദ്രസിങ് ജഡേജ, അര്‍സാന്‍ നാഗ്വാസ്വല്ല, തുഷാര്‍ ദേശ്പാണ്ഡെ.

സെന്‍ട്രല്‍ സോണ്‍: ആയുഷ് പാണ്ഡെ, ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പര്‍), ഡാനിഷ് മലേവാര്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), യാഷ് റാത്തോഡ്, ശുഭം ശര്‍മ്മ, ഹര്‍ഷ് ദുബെ, സരന്‍ഷ് ജെയിന്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, യാഷ് താക്കൂര്‍.

 

PREV
Read more Articles on
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം