മുന്‍നിര നിരാശപ്പെടുത്തിയപ്പോല്‍ രക്ഷകനായി ഷാര്‍ദുല്‍, സെഞ്ചുറി! ജമ്മുവിനെതിരെ മുംബൈ മികച്ച ലീഡിലേക്ക്

Published : Jan 24, 2025, 08:27 PM IST
മുന്‍നിര നിരാശപ്പെടുത്തിയപ്പോല്‍ രക്ഷകനായി ഷാര്‍ദുല്‍, സെഞ്ചുറി! ജമ്മുവിനെതിരെ മുംബൈ മികച്ച ലീഡിലേക്ക്

Synopsis

ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മ (28) - യശസ്വി ജയ്‌സ്വാള്‍ (26) സഖ്യം 54 റണ്‍സ് ചേര്‍ത്തു.

മുംബൈ: മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ സെഞ്ചുറിയുമായി മുംബൈയുടെ രക്ഷയ്‌ക്കെത്തി ഷാര്‍ദുല്‍ താക്കൂര്‍. ജമ്മു കശ്മീരിനെതിരെ ഷാര്‍ദുലിന്റെ സെഞ്ചുറി കരുത്തില്‍ മുംബൈ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തിട്ടുണ്ട്. ഷാര്‍ദുല്‍ (113) ബാറ്റിംഗ് തുടരുന്നു. തനുഷ് കൊട്ടിയന്‍ (58) ക്രീസിലുണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ 86 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു മുംബൈ. ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈ 120ന് എല്ലാവരും പുറത്താവുകയായിരുന്നു. പിന്നാലെ ബാറ്റിംഗ് ആരംഭിച്ച ജമ്മു 206 റണ്‍സിന് എല്ലാവരും പുറത്തായി.

തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സിലും മുംബൈയുടെ തുടക്കം നന്നായിരുന്നു. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മ (28) - യശസ്വി ജയ്‌സ്വാള്‍ (26) സഖ്യം 54 റണ്‍സ് ചേര്‍ത്തു. എന്നാല്‍ പൊടുന്നനെ മുംബൈക്ക് വിക്കറ്റുകള്‍ നഷ്ടമായി കൊണ്ടിരുന്നു. ഓപ്പണര്‍മാരെ മടക്കി യുധ്‌വീര്‍ സിംഗ് പുറത്താക്കി. തുടര്‍ന്നെത്തിയ ഹാര്‍ദിക് തമോറെ (1), അജിന്‍ക്യ രഹാനെ (16), ശ്രേയസ് അയ്യര്‍ (17), ശിവം ദുബെ (0), ഷംസ് മുലാനി (4) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. ഇതോടെ ഏഴിന് 101 എന്ന നിലയിലായി മുംബൈ.

രജത് പടിധാറിന് അര്‍ധ സെഞ്ചുറി! മധ്യപ്രദേശ് മികച്ച ലീഡിലേക്ക്, കേരളം പ്രതിരോധത്തില്‍

പിന്നീടായിരുന്നു മുംബൈയെ രക്ഷിച്ച കൂട്ടുകെട്ട്. ഇരുവരും 173 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഏകദിന ശൈലിയിലായിരുന്നു ഷാര്‍ദുലിന്റെ ബാറ്റിംഗ്. 119 പന്തുകള്‍ നേരിട്ട താരം 17 ബൗണ്ടറികള്‍ നേടി. കൊട്ടിയാന്റെ അക്കൗണ്ടില്‍ ആറ് ബൗണ്ടറികളുണ്ട്. ഇനിയും രണ്ട് ദിനം ശേഷിക്കെ 300നടത്തുള്ള ലീഡ് നേടുകയായിരിക്കും ഇന്ത്യയുടെ ലക്ഷ്യം. നേരത്തെ ഒന്നാം ഇന്നിംഗ്‌സിലും ഷാര്‍ദുല്‍ തന്നെയായിരുന്നു ടോപ് സ്‌കോറര്‍. 

57 പന്തില്‍ 51 റണ്‍സാണ് ഷാര്‍ദുല്‍ നേടിയത്. രോഹിത് (3), ജയ്‌സ്വാള്‍ (4), തമോറെ (7), രഹാനെ (12), ശ്രേയസ് (11), ദുബെ (0), മുലാനി (0) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ഷാര്‍ദുലിന്റെ ഇന്നിംഗ്‌സ് രക്ഷയാവുകയായിരുന്നു. രണ്ട് സിക്‌സും അഞ്ച് ഫോറും താക്കൂര്‍ നേടി. പിന്നീട് രണ്ട് വിക്കറ്റ് നേടാനും ഷാര്‍ദുലിന് സാധിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമിലെടുത്തില്ല, കോച്ചിന്‍റെ തലയടിച്ച് പൊട്ടിച്ച് യുവതാരങ്ങള്‍, സംഭവം പോണ്ടിച്ചേരിയില്‍