ഒടുവില്‍ ആരാധകര്‍ കണ്ടെത്തി, ചാമ്പ്യൻസ് ട്രോഫി ഫൈനലിനിടെ ചാഹലിന്‍റെ കൂടെയുണ്ടായിരുന്ന ആ അജ്ഞാത സുന്ദരിയെ

Published : Mar 10, 2025, 09:07 AM IST
ഒടുവില്‍ ആരാധകര്‍ കണ്ടെത്തി, ചാമ്പ്യൻസ് ട്രോഫി ഫൈനലിനിടെ ചാഹലിന്‍റെ കൂടെയുണ്ടായിരുന്ന ആ അജ്ഞാത സുന്ദരിയെ

Synopsis

കിവീസ് വിക്കറ്റുകള്‍ വീഴുന്നത്  ആഘോഷിക്കുന്നതിനൊപ്പം അല്‍പസമയം ആരാധകര്‍ ചാഹലിന്‍റെ സുഹൃത്തിനെ സൈബറിടത്തില്‍ തിരയാനായും മാറ്റിവച്ചു. ഒടുവില്‍ അവര്‍ ആളെ കണ്ടെത്തുകയും ചെയ്തു.

ദുബായ്: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലില്ലായിരുന്നുവെങ്കിലും കിരീടപ്പോരില്‍ ഗ്യാലറിയിലെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയനായൊരു ഇന്ത്യൻ താരമുണ്ടായിരുന്നു ഇന്നലെ. മറ്റാരുമല്ല സ്പിന്നര്‍ യൂസ്‍വേന്ദ്ര ചാഹലാണ് ഗ്യാലറിയിലെന്ന പോലെ സമൂഹമാധ്യമങ്ങളിലും വൈറലായത്.  ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ ആവേശകരമായി മുന്നേറുന്നതിനിടെയാണ് ബോളിവുഡ് താരങ്ങള്‍ക്കൊപ്പം ഗ്യാലറിയില്‍ ഇന്ത്യന്‍ താരം യൂസ്വേന്ദ്ര ചാഹലും മത്സരം കാണാനിരിക്കുന്നത് ആരാധകര്‍ ശ്രദ്ധിച്ചത്. എന്നാല്‍ ക്യാമറകള്‍ ഒന്നു കൂടി ചാഹലിനിടുത്തേക്ക് പോയതോടെയാണ് കഥ മാറിയത്.

ചാഹലിനൊപ്പം ഇരിക്കുന്ന സുന്ദരിയായ പെണ്‍കുട്ടിയെക്കുറിച്ചായി ആരാധകരുടെ പിന്നീടുള്ള ചര്‍ച്ച.കിവീസ് വിക്കറ്റുകള്‍ വീഴുന്നത്  ആഘോഷിക്കുന്നതിനൊപ്പം അല്‍പസമയം ആരാധകര്‍ ചാഹലിന്‍റെ സുഹൃത്തിനെ സൈബറിടത്തില്‍ തിരയാനായും മാറ്റിവച്ചു. ഒടുവില്‍ അവര്‍ ആളെ കണ്ടെത്തുകയും ചെയ്തു.യൂട്യൂബര്‍ കൂടിയായ ആര്‍ജെ മഹാവേഷ് ആയിരുന്നു ചാഹലിനൊപ്പമുണ്ടായിരുന്ന സുന്ദരിയായ പെണ്‍കുട്ടി.

നേരത്തെയും ചാഹലിനൊപ്പം മഹാവേഷിനെ പലപ്പോഴും കണ്ടിട്ടുണ്ടെന്നും ആരാധകര്‍ കണ്ടുപിടിച്ചു. ഇരുവരും പ്രണയത്തിലെന്ന പ്രചാരണങ്ങള്‍ തള്ളി മഹാവേഷ് മുമ്പ് പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇതിനിടെ ട്രെന്‍ഡിങ്ങായി. ഏതായാലും ഇരുവരും ഒന്നിച്ച് സംസാരിക്കുന്നതും ഫോട്ടോക്ക് പോസ് ചെയ്യുന്നതും സോഷ്യല്‍ മീഡിയ ആഘോഷിച്ചു.പ്രണയത്തിലാണോ എന്ന സൈബറിടത്തിന്റെ സംശയത്തിന് ആരും കൃത്യം മറുപടി പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ കുറച്ചുദിവസം കൂടി സോഷ്യല്‍ മീഡിയ ചഹലും സുഹൃത്തും ഭരിക്കുമെന്നുറപ്പ്.

അലിഗഢ് സ്വദേശിയായ മഹാവേഷ് പ്രധാനമായും പ്രാങ്ക് വീഡിയോകളിലൂടെയാണ് യുട്യൂബറെന്ന നിലയില്‍ ശ്രദ്ധേയയായത്. യുട്യൂബര്‍ എന്നതിനുപരി റേഡിയോ മിര്‍ച്ചിയില്‍ റേഡിയോ ജോക്കി കൂടിയാണ് മഹാവേഷ്. നേരത്തെ ബിഗ് ബോസിലേക്കും ബോളിവുഡിലേക്കുമുള്ള ക്ഷണം മഹാവേഷ് നിരസിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായ യുസ്‌വേന്ദ്ര ചാഹലാകട്ടെ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനായി കളിക്കാനൊരുങ്ങുകയാണിപ്പോള്‍. ഭാര്യ ധനശ്രീ വര്‍മയുമായി ചാഹല്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതായ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗ്രീന്‍ മുതല്‍ പതിരാന വരെ, ഐപിഎല്‍ മിനി താരലേലത്തില്‍ റെക്കോര്‍ഡിടാൻ ഇടയുള്ള വിദേശതാരങ്ങള്‍
'സഞ്ജുവിനെ ഇപ്പോൾ ഓപ്പണറാക്കേണ്ട, ഇനിയുള്ള 2 കളികളിൽ കൂടി ഗില്‍ തുടരട്ടെ', കാരണം വ്യക്തമാക്കി'അശ്വിന്‍