2027 ഏകദിന ലോകകപ്പ്: ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയയ്‌ക്കെതിരെ; ഇന്ത്യ-പാക് പോരാട്ടം ഒക്ടോബർ 10-ന്

Published : Oct 02, 2026, 10:14 AM IST
India vs Australia 2nd ODI who won the toss

Synopsis

ഗ്രൂപ്പ് എയിൽ നിന്ന് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്നിലെത്താൻ കഴിഞ്ഞാൽ ഇന്ത്യക്ക് സൂപ്പർ-7 ഘട്ടത്തിലേക്ക് യോഗ്യത നേടാനാകും. ഒക്ടോബർ 25 മുതൽ നവംബർ 14 വരെയാണ് സൂപ്പർ-7 മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.

കേപ് ടൗൺ: അടുത്ത വര്‍ഷം നടക്കുന്ന ഐസിസി ഏകദിന ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബർ 7-ന് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്‌ക്കെതിരെ. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ ന്യൂലാൻഡ്‌സ് സ്റ്റേഡിയത്തിലാണ് 2023ലെ ഏകദിന ലോകകപ്പ് ഫൈനലിസ്റ്റുകളായ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ പോരാട്ടം അരങ്ങേറുന്നത്. ഇന്നലെ കേപ് ടൗണിൽ വച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസ) ടൂര്‍ണമെന്‍റിന്‍റെ മത്സരക്രമം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഗ്രൂപ്പ് എയിൽ ഉൾപ്പെട്ടിരിക്കുന്ന ഇന്ത്യയുടെ രണ്ടാമത്തെ മത്സരം പാകിസ്ഥാനെതിരെയാണ്. ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ഹൈ-വോൾട്ടേജ് പോരാട്ടം ഒക്ടോബർ 10-ന് ജോഹ്നാസ്ബർഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിലാണ് നടക്കുക. തുടർന്ന് ഒക്ടോബർ 14-ന് ഷ്വാനെയിൽ (പ്രിട്ടോറിയ) അഫ്ഗാനിസ്ഥാനെയും, ഒക്ടോബർ 17-ന് ബ്ലൂംഫോണ്ടെയ്നിൽ വച്ച് ക്വാളിഫയർ ജയിച്ചെത്തുന്ന ടീമിനെയും ഇന്ത്യ നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം ഒക്ടോബർ 24-ന് ആതിഥേയരായ സിംബാബ്‌വെയ്‌ക്കെതിരെ വിക്ടോറിയ ഫോൾസിലെ പുതിയ സ്റ്റേഡിയത്തിലാണ്.

ഗ്രൂപ്പ് എയിൽ നിന്ന് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഒന്നിലെത്താൻ കഴിഞ്ഞാൽ ഇന്ത്യക്ക് സൂപ്പർ-7 ഘട്ടത്തിലേക്ക് യോഗ്യത നേടാനാകും. ഒക്ടോബർ 25 മുതൽ നവംബർ 14 വരെയാണ് സൂപ്പർ-7 മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. നവംബർ 17, 18 തീയതികളിൽ കേപ് ടൗണിലും ഷ്വാനെയിലുമായി സെമിഫൈനലുകളും, നവംബർ 21-ന് ജോഹന്നസ്ബർഗിൽ വച്ച് കിരീടപ്പോരാട്ടവും നടക്കും.

ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും മൂന്ന് തവണ ഏറ്റുമുട്ടാൻ സാധ്യതയുണ്ട് എന്നത് ആരാധകർക്ക് ആവേശം പകരുന്നതാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിന് പുറമെ, ഇരുടീമുകളും സൂപ്പർ-7 ഘട്ടത്തിലേക്ക് യോഗ്യത നേടിയാൽ അവിടെ രണ്ടാമതൊരു മത്സരം കൂടെ നടക്കും. ഇതിനുശേഷം സെമിഫൈനലിലോ ഫൈനലിലോ ഇരുടീമുകളും മുഖാമുഖം വരികയാണെങ്കിൽ ടൂർണമെന്‍റിൽ മൂന്നാം തവണയും ഇന്ത്യ-പാക് പോരാട്ടത്തിന് കളമൊരുങ്ങും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പരമ്പര തൂത്തുവാരാൻ ഇറങ്ങുന്ന ഇന്ത്യക്ക് അപ്രതീക്ഷിത പ്രഹരം, പേസർ പരിക്കേറ്റ് പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു
ലങ്കക്ക് ഇരട്ടപ്രഹരമേല്‍പിച്ച ആദ്യ ഓവറില്‍ ഞെട്ടിച്ച് സഞ്ജുവിന്‍റെ വണ്ടര്‍ ക്യാച്ച്, തലകുനിച്ച് ജസ്പ്രീത് ബുംറ