
നാഗ്പൂർ: വനിതാ അണ്ടര്‍ 19 ടി20 ട്രോഫി എലിറ്റ് പ്രീ-ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സ്‌കോറർ വരുത്തിയ ഗുരുതരമായ പിഴവ് കാരണം ടീമിന് തോൽവി വഴങ്ങേണ്ടി വന്നതായി ആരോപിച്ച് ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ ബിസിസിഐയെ സമീപിച്ചു. ഒക്ടോബർ 20-ന് നാഗ്പൂരിലെ ലേഡി അമൃതഭായ് ദാഗ കോളേജ് ഗ്രൗണ്ടിൽ ഉത്തരാഖണ്ഡിനെതിരായ മത്സരത്തിലാണ് വിവാദ സംഭവം നടന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ജാർഖണ്ഡ് അവസാന പന്തിൽ 133 റൺസിന് ഓൾഔട്ടായതോടെ 1 റൺസിന്‍റെ ജയം നേടി ഉത്തരാഖണ്ഡ് ക്വാർട്ടറിലേക്ക് മുന്നേറുകയും ജാർഖണ്ഡ് പുറത്താവുകയും ചെയ്തു.
വിവാദത്തിന് കാരണം:
ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, ജാർഖണ്ഡ് ഇന്നിംഗ്സിലെ 20-ാം ഓവറിലെ നാലാം പന്തിൽ ലക്ഷ്മി കുമാരി രണ്ടാം റൺസ് ഓടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ റൺഔട്ടായിരുന്നു. എന്നാൽ, ഈ സമയത്ത് താരം പൂർത്തിയാക്കിയ ആദ്യ റൺസ് ഔദ്യോഗിക സ്‌കോറർ ബോർഡിൽ ചേർത്തില്ലെന്നും പകരം റൺഔട്ട് മാത്രം രേഖപ്പെടുത്തുകയാണുണ്ടായതെന്നും ജാർഖണ്ഡ് ആരോപിക്കുന്നു. എന്നാൽ ഗ്രൗണ്ടിലെ ഡിജിറ്റൽ സ്‌കോർബോർഡിൽ ഈ റൺസ് കൂട്ടിച്ചേർത്തിരുന്നതിനാൽ, അതിനനുസരിച്ചാണ് ബാക്കി പന്തുകൾ കളിച്ചതെന്ന് ജാർഖണ്ഡ് വ്യക്തമാക്കി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
അവസാന പന്തിൽ ജയിക്കാൻ 2 റൺസും ടൈ ആക്കാൻ 1 റൺസും വേണമെന്ന കണക്കുകൂട്ടലിൽ ബാറ്റ് ചെയ്ത ജാർഖണ്ഡ്, അവസാന പന്തിൽ ഒറ്റ റൺസ് പൂർത്തിയാക്കിയെങ്കിലും വീണ്ടും റൺഔട്ടാവുകയായിരുന്നു. മത്സരം ടൈ ആയെന്ന് കരുതിയ ജാർഖണ്ഡ് കളിക്കാർ, സ്‌കോർ കാർഡിൽ 1 റൺസിന് തോറ്റതായി കണ്ടതോടെ ഞെട്ടിപ്പോയി. തുടർന്ന് കളിക്കാർ സ്‌കോററുമായി തർക്കിച്ചെങ്കിലും അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. അവസാന ഓവറിൽ ജയിക്കാൻ 5 റൺസ് വേണമെന്നിരിക്കെ, റൺഔട്ടുകളുടെ പരമ്പരയാണ് ജാർഖണ്ഡിന് വിനയായത്. അവസാന ഓവറിൽ 3 റൺഔട്ടുകൾ പിറന്നതോടെ ജാർഖണ്ഡ് ഇന്നിംഗ്സ് 133-ൽ അവസാനിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!