ചെല്‍സി കോച്ച് ഗ്രഹാം പോട്ടറുടെ കസേര തെറിക്കുമോ? ചാംപ്യന്‍സ് ലീഗില്‍ നീലപ്പട ഇന്ന് ബൊറൂസിയക്കെതിരെ

Published : Mar 07, 2023, 07:47 PM IST
ചെല്‍സി കോച്ച് ഗ്രഹാം പോട്ടറുടെ കസേര തെറിക്കുമോ? ചാംപ്യന്‍സ് ലീഗില്‍ നീലപ്പട ഇന്ന് ബൊറൂസിയക്കെതിരെ

Synopsis

ഇതിനൊപ്പം എന്‍ഗോളെ കാന്റെയും ക്രിസ്റ്റ്യന്‍ പുലിസിച്ചും റീസെ ജയിംസും പരിക്ക് മാറിയെത്തുന്നതും ചെല്‍സിക്ക് കരുത്താവും. പ്രതിരോധ നിരയില്‍ തിയാഗോ സില്‍വ, സെസാര്‍ ആസ്പലിക്യൂട്ട എന്നിവരുടെ അഭാവം ചെല്‍സിക്ക് തിരിച്ചടിയാവും.

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ രണ്ട് ടീമുകളെ ഇന്നറിയാം. ചെല്‍സി- ബൊറൂസിയ ഡോര്‍ട്ട്മുണ്ട് മത്സരമാണ് ഇന്നത്തെ പ്രധാന ആകര്‍ഷണം ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിന്റെ മൈതാനത്ത് വഴങ്ങിയ ഒറ്റഗോള്‍ കടവുമായാണ് ചെല്‍സി സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ രണ്ടാംപാദ പോരാട്ടത്തിന് ഇറങ്ങുന്നത്. പ്രീമിയര്‍ ലീഗിലെ തുടര്‍തോല്‍വിക്കൊടുവില്‍ വിജയവഴിയിലെത്തിയ ആശ്വാസത്തിലാണ് ചെല്‍സി.

ഇതിനൊപ്പം എന്‍ഗോളെ കാന്റെയും ക്രിസ്റ്റ്യന്‍ പുലിസിച്ചും റീസെ ജയിംസും പരിക്ക് മാറിയെത്തുന്നതും ചെല്‍സിക്ക് കരുത്താവും. പ്രതിരോധ നിരയില്‍ തിയാഗോ സില്‍വ, സെസാര്‍ ആസ്പലിക്യൂട്ട എന്നിവരുടെ അഭാവം ചെല്‍സിക്ക് തിരിച്ചടിയാവും. പ്രീമിയര്‍ ലീഗില്‍ ചെല്‍സി പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിനാല്‍ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിക്കേണ്ടത് കോച്ച് ഗ്രഹാം പോട്ടറിന്റെ നിലനില്‍പിനും അനിവാര്യം. യാവോ ഫെലിക്‌സ്, കായ് ഹാവെര്‍ട്‌സ്, റഹിം സ്റ്റെര്‍ലിംഗ് ത്രയത്തിലേക്കാണ് നിര്‍ണായക മത്സരത്തില്‍ ചെല്‍സി ഉറ്റുനോക്കുന്നത്. 

ഖത്തര്‍ ലോകകപ്പിന് ശേഷം കളിച്ച പത്ത് മത്സരവും ജയിച്ചാണ് ബൊറൂസ്യ ഡോര്‍ട്ട്മുണ്ട് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തുന്നത്. ചെല്‍സിയുടെ മൈതാനത്ത് ബൊറൂസ്യയയുടെ ആദ്യ മത്സരംകൂടിയാണിത്. രണ്ട് വര്‍ഷം മുന്‍പ് യൂറോപ്പിന്റെ രാജാക്കന്മാരായിരുന്നു ഇംഗ്ലീഷ് സൂപ്പര്‍ ക്ലബായ ചെല്‍സി. ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയായിരുന്നു 2021ല്‍ ചെല്‍സി ചാമ്പ്യന്‍സ് ലീഗ് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെത്തിച്ചത്. എന്നാല്‍ ഇന്ന് ആഭ്യന്തര തലത്തിലെ മൂന്ന് കിരീടപ്പോരിലും ചെല്‍സിയുടെ പേരില്ല. ഇഎഫ്എല്‍ കപ്പിലും എഫ്എ കപ്പിലും മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റ് പുറത്തായി. പ്രീമിയര്‍ ലീഗില്‍ പത്താം സ്ഥാനത്താണ് നിലവില്‍. അതിനാല്‍ ഏത് നിമിഷവും തെറിക്കാവുന്ന കസേരയില്‍ പരിശീലകന്‍ ഗ്രഹാം പോട്ടറുടെ അവസാന പ്രതീക്ഷയാണ് ചാംപ്യന്‍സ് ലീഗ്.

ക്ലബ് ബ്രൂഗയ്‌ക്കെതിരെ രണ്ട് ഗോള്‍ ലീഡുമായാണ് ബെന്‍ഫിക്ക സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇറങ്ങുന്നത്. അവസാന 12 കളിയില്‍ ബെന്‍ഫിക്ക തോല്‍വി അറിഞ്ഞിട്ടില്ല. പത്തിലും ജയിക്കുകയും ചെയ്തു. ഈ ആത്മവിശ്വാസവുമായാണ് ബെന്‍ഫിക്ക, ക്ലബ് ബ്രൂഗയെ നേരിടുന്നത്. രണ്ട് കളിയും തുടങ്ങുക രാത്രി ഒന്നരയ്ക്ക്.

നിറമണിഞ്ഞ് എല്ലിസ് പെറിയും സ്മൃതി മന്ദാനയും! തോല്‍വിക്കിടയിലും ഹോളി ആഘോഷം കളറാക്കി ആര്‍സിബി വനിതകള്‍- ഫോട്ടോസ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂന്ന് തവണ പൂജ്യം, അഭിഷേക് ശര്‍മ പുറത്തേക്ക്? സഞ്ജു വീണ്ടും ഓപ്പണറായേക്കുമോ? ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സാധ്യതാ ഇലവന്‍
ബൗളിംഗിലും തിളങ്ങി ദുബെ, ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യക്ക് സമ്പൂര്‍ണ ജയം; നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചത് 17 റണ്‍സിന്