
ചെന്നൈ: മലയാളത്തില്‍ നിന്നുള്ള നാലാമത്തെ 100 കോടി ക്ലബ് ചിത്രമായിരിക്കുകയാണ് ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ്. നേരത്തെ ട്രേഡ് അനലിസ്റ്റുകള്‍ പറഞ്ഞത് ഇപ്പോള്‍ ഔദ്യോഗികമായി ചിത്രത്തിന്റെ അണിയറക്കാര്‍ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവും പ്രധാന താരവുമായ സൗബിനാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മലയാളത്തിലെ ഏറ്റവും വേഗത്തില്‍ നൂറുകോടി കടന്ന ചിത്രം എന്ന റെക്കോഡാണ് മഞ്ഞുമ്മലിന് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്ടിലും തരംഗമായിരുന്നു സിനിമ. ഫെബ്രുവരി 22 ന് കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും ചിത്രം പ്രദര്‍ശനം ആരംഭിച്ചിരുന്നു. എന്നാല്‍ തിയറ്ററുകള്‍ കുറവായിരുന്നു. കഴിഞ്ഞ 11 ദിവസം കൊണ്ട് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ഏതൊരു മലയാള ചിത്രത്തിന്റെ അണിയറക്കാരും സ്വപ്നം കാണുന്ന നേട്ടം ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. എന്തായാലും മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയം ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഏറ്റെടുത്തു. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട പോസ്റ്ററാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. മഞ്ഞള്‍ ബോയ്‌സ എന്നാണ് പേരിട്ടിരിക്കുന്നത്. സിഎസ്‌കെയുടെ പ്രധാന താരങ്ങളെല്ലാം പോസ്റ്ററിലുണ്ട്. പോസ്റ്റ് കാണാം...
പുതുമ നിറഞ്ഞ കാഴ്ച അനുഭവിപ്പിക്കുന്ന സിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോള ബോക്‌സ് ഓഫീസില്‍ വെറും 12 ദിവസത്തിനുള്ളിലാണ് 100 കോടി ക്ലബില്‍ എത്തിയത്. മലയാളത്തില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത സര്‍വൈല്‍ ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന് വിശേഷിപ്പിച്ചാല്‍ അധികമാവില്ല എന്നാണ് നിരൂപകരുടെയടക്കം അഭിപ്രായങ്ങള്‍. അത്രയേറെ വിശ്വസനീയമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ശ്വാസമടക്കി കാണേണ്ട ഒരു വേറിട്ട സിനിമാ കാഴ്ചായി മാറിയിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
പോര്‍ച്ചുഗലിന് യൂറോ കപ്പ് നേടാം, പക്ഷേ ക്രിസ്റ്റ്യാനോ കളിക്കരുത്! തുറന്ന് പറഞ്ഞ് മുന്‍ ഫ്രഞ്ച് താരം
യഥാര്‍ഥമായി അനുഭവിച്ചവ അതേ തീവ്രതയില്‍ ചിത്രത്തില്‍ പകര്‍ത്താന്‍ ചിദംബരത്തിന് സാധിച്ചിരിക്കുന്നു എന്ന് മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ട് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. അധികം പഴയതല്ലെങ്കിലും സംഭവമുണ്ടായ കാലത്തെ ചിത്രത്തില്‍ അടയാളപ്പെടുത്താന്‍ ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഗൗരവത്തോടെ ശ്രദ്ധിച്ചിട്ടുണ്ട്.