വണ്ണം കുറച്ച്, പൂര്‍ണ ഫിറ്റ്! ന്യൂസിലന്‍ഡിനെതിരെ പുതിയ സഞ്ജുവിനെ കാണാം
അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പിന് മുന്നോടിയായി മലയാളി താരം സഞ്ജു സാംസണ്‍ വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. ടീമിന്റെ വിക്കറ്റ് കീപ്പറും ഓപ്പണറും സഞ്ജു തന്നെയായിരിക്കും. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് സഞ്ജുവിന്റെ ഫിറ്റ്‌നെസ്.

സഞ്ജു ഫിറ്റ്
വണ്ണം അല്‍പ്പം കുറച്ച പുതിയ സഞ്ജുവിനെയാണ് ഇന്ന് കാണുന്നത്. മാറ്റം വ്യക്തമായി കാണാം.
യുവരാജിനൊപ്പം
ഒരു വേളയില്‍ സഞ്ജു, മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിന് കീഴില്‍ പരിശീലനം നടത്തിയിരുന്നു. അതിലും മാറ്റം പ്രകടമാണ്.
യുവരാജിനൊപ്പം രണ്ട് ദിവസം
ലോകകപ്പിന് മുന്നോടിയായി യുവരാജ് നേരിട്ടാണ് സഞ്ജുവിനെ പരിശീലനത്തിനായി വിളിച്ചത്. രണ്ട് ദിവസം ചെലവഴിച്ചു.
സഞ്ജു-അഭിഷേക് സഖ്യം
സഞ്ജുവിന്റെ സഹ ഓപ്പണറായ അഭിഷേക് ശര്‍മയും ഇന്ത്യന്‍ ഏകദിന, ടെസ്റ്റ് ടീം നായകനായ ശുഭ്മാന്‍ ഗില്ലും യുവരാജിന്റെ ശിഷ്യനാണ്.
നാട്ടിലെ പരിശീലനം
പിന്നീട് തിരുവനന്തപുരത്തെത്തിയ സഞ്ജു പരിശീലനത്തില്‍ സജീവമായി. ശരീരത്തിലും മാറ്റം വന്നു.
സുബിന്‍ ബറൂച്ചയ്‌ക്കൊപ്പം
രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ ടീം ഡയറക്റ്റര്‍ സുബിന്‍ ബറൂച്ചയുടെ കീഴിലും തിരുവനന്തപുരത്ത് പരിശീലനം.
കൂടെ രാജമണിയും
സുഹൃത്തും രാജസ്ഥാന്‍ റോയല്‍സിന്റെ ഫിറ്റ്‌നെസ് ട്രെയ്‌നറുമായിരുന്ന രാജമണി പ്രഭുവും സംഘത്തിലുണ്ടായിരുന്നു.
ബിജു ജോര്‍ജ് സഹായത്തിന്
ആദ്യകാല കോച്ച് ബിജു ജോര്‍ജ് സംഘത്തിനൊപ്പം ഉണ്ടായിരിരുന്നു. സഞ്ജുവിന്റെ വളര്‍ത്തികൊണ്ടുവരുന്നതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്.
ലോകകപ്പില്‍ കീപ്പര്‍
ടി20 ലോകകപ്പ് ടീമിലെ ഓപ്പണറും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറുമാണ് സഞ്ജു.
കേരളത്തിന് വേണ്ടി
ടി20 പരമ്പരക്ക് മുന്നോടിയായി വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനു വേണ്ടി രണ്ടു മത്സരം കളിച്ച സഞ്ജു സെഞ്ചുറി നേടി ഫോം തെളിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!