ഇന്ത്യൻ ക്യാപ്റ്റനാവേണ്ടതായിരുന്നുവെന്ന് പലരും പറഞ്ഞു, പക്ഷെ...100-ാം ടെസ്റ്റിന് മുമ്പ് അശ്വിന്‍

Published : Mar 05, 2024, 04:45 PM IST
ഇന്ത്യൻ ക്യാപ്റ്റനാവേണ്ടതായിരുന്നുവെന്ന് പലരും പറഞ്ഞു, പക്ഷെ...100-ാം ടെസ്റ്റിന് മുമ്പ് അശ്വിന്‍

Synopsis

കരിയറില്‍ ഒരിക്കല്‍ പോലും ഇന്ത്യന്‍ ക്യാപ്റ്റനാവാത്തതില്‍ നിരാശയുണ്ടോ എന്ന ചോദ്യത്തിനും അശ്വിന്‍ മറുപടി നല്‍കി. മുമ്പൊക്കെ ആളുകള്‍ പറയുമ്പോള്‍ എനിക്ക് നിരാശ തോന്നാറുണ്ട്.

ധരംശാല: ഇന്ത്യയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നര്‍മാരിലൊരാളായ അശ്വിന്‍ വ്യാഴാഴ്ച ധരംശാലയില്‍ 100-ാം ടെസ്റ്റിനിറങ്ങുകയാണ്. 99 ടെസ്റ്റില്‍ 507 വിക്കറ്റാണ് നിലവില്‍ അശ്വിന്‍റെ പേരിലുള്ളത്. ധരംശാലയില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് അവിസ്മരണീയ പ്രകടനത്തോടെ ആഘോഷിക്കാനൊരുങ്ങുകയാണ് അശ്വിന്‍.

കരിയറിലുണ്ടായ ഉയര്‍ച്ച താഴ്ചകളെക്കുറിച്ച് അശ്വിന്‍ ജിയോ സിനിമയില്‍ അനില്‍ കുംബ്ലെയോട് മനസു തുറന്നു. കഠിനാധ്വാനവും കളിയോടുള്ള ആത്മസമര്‍പ്പണവുമാണ് തന്നെ ഇവിടെ എത്തിച്ചതെന്ന് അശ്വിന്‍ പറഞ്ഞു. ഇന്ത്യക്കായി കളിക്കുമ്പോഴും തമിഴ്നാട്ടിലെ പ്രാദേശിക ലീഗുകളില്‍ കളിക്കാനും അശ്വിന്‍ സമയം കണ്ടെത്താറുണ്ട്.

100-ാം ടെസ്റ്റിൽ അശ്വിന് ആറാടാം, ധരംശാലയിലും ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത് സ്പിൻ കെണി തന്നെ, ടോസ് നിർണായകമാകും

കരിയറില്‍ ഒരിക്കല്‍ പോലും ഇന്ത്യന്‍ ക്യാപ്റ്റനാവാത്തതില്‍ നിരാശയുണ്ടോ എന്ന ചോദ്യത്തിനും അശ്വിന്‍ മറുപടി നല്‍കി. മുമ്പൊക്കെ ആളുകള്‍ പറയുമ്പോള്‍ എനിക്ക് നിരാശ തോന്നാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അത്തരത്തില്‍ ഞാനൊന്നും പ്രതീക്ഷിക്കാറില്ല. ഓരോ നിമിഷത്തിലും അതാസ്വദിച്ച് ജീവിക്കാനാണ് ശ്രമിക്കാറുള്ളത്. അല്ലാതെ എനിക്ക് മാത്രം എന്താണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ചിന്തിക്കാറില്ല. കാരണം, ജീവിതത്തിലെ ഉയര്‍ച്ചകള്‍ക്കൊപ്പം തന്നെ താഴ്ചകളും കൂടി ചേര്‍ന്നാണ് ഇന്നത്തെ എന്നെ രൂപപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ക്യാപ്റ്റന്‍ സ്ഥാനം കിട്ടിയില്ലെങ്കിലും എനിക്ക നല്ല മനസമാധാനം ഉണ്ട്.

റിങ്കു സിംഗിനെ ധരംശാലയിലേക്ക് വിളിച്ചുവരുത്തി ടി20 ലോകകപ്പ് ഫോട്ടോ ഷൂട്ട്, സഞ്ജുവിന് ക്ഷണമില്ലെയെന്ന് ആരാധകർ

വിദേശ പരമ്പരകളില്‍ കളിക്കുമ്പോള്‍ പ്ലേയിംഗ് ഇലവനില്‍ കൂടുതല്‍ അവസരം കിട്ടാത്തതും അതുപോലെ തന്നെയാണ്. ആത്യന്തികമായി അഞ്ച് ദിവസം കഴിയുമ്പോള്‍ ടീം ജയിക്കണമെന്നേയുള്ളു, അല്ലാതെ എന്‍റെ വ്യക്തി താല്‍പര്യത്തിന് അവിടെ യാതൊരു സ്ഥാനവുമില്ലെന്നും അശ്വിന്‍ പറഞ്ഞു. ഇത്തവണ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ പതിവു ഫോമിലാവാന്‍ അശ്വിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തി അശ്വിന്‍ ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പ് നിയന്ത്രിക്കാന്‍ അനന്തപത്മനാഭനും; ഇന്ത്യയില്‍ നിന്ന് മൂന്ന് അംപയര്‍മാര്‍, മാച്ച് റഫറിയായി ശ്രീനാഥ്
സ്വത്വവും ആന്തരിക വ്യക്തതയും തേടി: കാര്‍ത്തികേയ വാജ്പേയിയുടെ 'ദി അണ്‍ബിക്കമിംഗ്' ശ്രദ്ധേയമാകുന്നു