മിച്ചല്‍ സ്റ്റാര്‍ക്കോ ഹേസല്‍വുഡോ അല്ല, നേരിടാന്‍ ബുദ്ധിമുട്ടേറിയ 4 ബൗളര്‍മാരെ തെരഞ്ഞെടുത്ത് പൂജാര

Published : Aug 26, 2025, 11:45 AM IST
Cheteshwar Pujara

Synopsis

2018-19ൽ ഇന്ത്യ ആദ്യമായി ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോഴും 2020-21ല്‍ പരമ്പര നേട്ടം ആവര്‍ത്തിച്ചപ്പോഴും ഇന്ത്യയുടെ ബാറ്റിംഗ് നെടുന്തൂണായിരുന്നു പൂജാര.

രാജ്കോട്ട്: കരിയറില്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച നാലു ബൗളര്‍മാരെ തെരഞ്ഞെടുത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച ചേതേശ്വര്‍ പൂജാര. ഇന്ത്യക്കായി 103 ടെസ്റ്റുകളില്‍ കളിച്ച് ഏഴായിരത്തിലേറെ റണ്‍സടിച്ച പൂജാര രാഹുല്‍ ദ്രാവിഡിന് ശേഷം മൂന്നാം നമ്പറില്‍ ഇന്ത്യയുടെ ബാറ്റിംഗ് വന്‍മതിലായിരുന്നു. 2018-19ലെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ ആദ്യമായി ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോഴും 2020-21ല്‍ പരമ്പര നേട്ടം ആവര്‍ത്തിച്ചപ്പോഴും ഇന്ത്യയുടെ ബാറ്റിംഗ് നെടുന്തൂണായിരുന്നു പൂജാര. ഓസ്ട്രേലിയന്‍ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കിനെയും ജോഷ് ഹേസല്‍വുഡിനെയുമെല്ലാം നേരിട്ടിട്ടുണ്ടെങ്കില്‍ ഓസീസ് താരങ്ങളില്‍ നേരിടാന്‍ ബുദ്ധിമുട്ടേറിയ ബൗളര്‍ നായകന്‍ പാറ്റ് കമിന്‍സാണെന്ന് പൂജാര ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കമിന്‍സ് കഴിഞ്ഞാല്‍ പിന്നീട് നേരിടാന്‍ ബുദ്ധിമുട്ടിയ ബൗളര്‍മാര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നാണ്. ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്നും സഹതാരവും നിലവില്‍ ഇന്ത്യയുടെ ബൗളിംഗ് പരിശീലകനുമായ മോര്‍ണി മോര്‍ക്കലുമാണ് പിന്നീട് ഏറെ ബുദ്ധിമുട്ടിച്ച ബൗളര്‍മാരെന്ന് പൂജാര വ്യക്തമാക്കി. ഇംഗ്ലണ്ട് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സനാണ് പൂജാര തെരഞ്ഞെടുത്ത പട്ടികയിലെ നാലാമന്‍.

ഇന്ത്യക്കായി 103 ടെസ്റ്റുകളില്‍ പാഡണിഞ്ഞ പൂജാര 19 സെഞ്ചുറികള്‍ അടക്കം 7195 റണ്‍സ് നേടിയിട്ടുണ്ട്. 278 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 21301 റണ്‍സാണ് പൂജാര കരിയറില്‍ നേടിയത്. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ അവസാനമായി ഇന്ത്യക്കായി കളിച്ച പൂജാരയെ കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ പര്യടനത്തിലും ഈ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിലും ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. തുടര്‍ന്നാണ് പൂജാര സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാധവ് കൃഷ്ണയ്ക്ക് സെഞ്ച്വറി, കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ കേരളത്തിന് 127 റൺസിന്‍റെ ലീഡ്
മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വ നേട്ടം, വിക്കറ്റ് നേട്ടത്തില്‍ 'ട്രിപ്പിള്‍ സെഞ്ചുറി' തികച്ച് ജസ്പ്രീത് ബുമ്ര