വിൻഡീസിനെതിരായ രണ്ടാം ടി20, ഇന്ത്യൻ ടീമില്‍ ഒരേയൊരു മാറ്റം, പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് ചേതേശ്വര്‍ പൂജാര

Published : Oct 08, 2026, 01:54 PM IST
TEAM INDIA

Synopsis

ആദ്യ മത്സരത്തിൽ പവർപ്ലേയിൽ തന്നെ അർഷ്ദീപ് സിംഗ് മൂന്ന് ഓവറുകൾ എറിഞ്ഞതിനെയും പുജാര ന്യായീകരിച്ചു. മയാങ്ക് യാദവിന് റൺസ് നിയന്ത്രിക്കാൻ കഴിയാതിരുന്നതാണ് അർഷ്ദീപിനെ കൂടുതൽ ഓവറുകൾ ഏൽപ്പിക്കാൻ ശ്രേയസ് അയ്യരെ പ്രേരിപ്പിച്ചത്.

റാഞ്ചി: വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടത്തിന് വെള്ളിയാഴ്ച റാഞ്ചിയിൽ തുടക്കമാകാനിരിക്കെ, ഇന്ത്യയുടെ സാധ്യതാ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ടീമിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നും എന്നാൽ പേസര്‍മാരിൽ മയാങ്ക് യാദവിന് പകരം പ്രിൻസ് യാദവിനെ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും പൂജാര പറഞ്ഞു.

ലക്നൗവിൽ നടന്ന ആദ്യ മത്സരത്തിൽ 8വിക്കറ്റിന്റെ മിന്നും വിജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ നാല് ഓവറിൽ 40 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയ മയാങ്ക് യാദവ് നിരാശപ്പെടുത്തിയിരുന്നു. ജിയോഹോട്ട്സ്റ്റാറിലെ 'ഗെയിം പ്ലാൻ' എന്ന പരിപാടിയിലാണ് പൂജാര ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്തത്.

ബാറ്റിംഗ് ലൈനപ്പിൽ മാറ്റമൊന്നും വരുത്തേണ്ടതില്ല. സഞ്ജു സാംസണും അഭിഷേക് ശർമ്മയും തന്നെ ഓപ്പൺ ചെയ്യണം. ഇഷാൻ കിഷൻ മൂന്നാമതും ശ്രേയസ് അയ്യർ നാലാമതും ബാറ്റ് ചെയ്യട്ടെ. മത്സര സാഹചര്യത്തിനനുസരിച്ച് തിലക് വർമ്മ, നമൻ ധീർ, ശിവം ദുബെ എന്നിവർ 5, 6, 7 സ്ഥാനങ്ങളിൽ ഇറങ്ങാം. അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരും അർഷ്ദീപ് സിംഗും ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിച്ചവരാണ്. മയാങ്ക് യാദവിന് പകരം പ്രിൻസ് യാദവിനെ കൊണ്ടുവരണമോ എന്നത് മാത്രമാണ് സെലക്ടർമാർക്ക് മുന്നിലുള്ള ഏക സംശയം. എന്നാൽ ഒരു മത്സരം കൊണ്ട് മാത്രം ഒരു കളിക്കാരനെയും ടീമിൽ നിന്ന് പുറത്താക്കരുത്. അതിനാൽ മയാങ്കിന് വീണ്ടും അവസരം നൽകണമെന്നാണ് തന്‍റെ അഭിപ്രായമെന്നും പൂജാര പറഞ്ഞു.

ആദ്യ മത്സരത്തിൽ പവർപ്ലേയിൽ തന്നെ അർഷ്ദീപ് സിംഗ് മൂന്ന് ഓവറുകൾ എറിഞ്ഞതിനെയും പുജാര ന്യായീകരിച്ചു. മയാങ്ക് യാദവിന് റൺസ് നിയന്ത്രിക്കാൻ കഴിയാതിരുന്നതാണ് അർഷ്ദീപിനെ കൂടുതൽ ഓവറുകൾ ഏൽപ്പിക്കാൻ ശ്രേയസ് അയ്യരെ പ്രേരിപ്പിച്ചത്. രണ്ട് പ്രധാന പേസർമാർ മാത്രം കളിക്കുന്ന ടീമിൽ ഒരാളെക്കൊണ്ട് പവർപ്ലേയിൽ തന്നെ മൂന്ന് ഓവറുകൾ എറിയിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ശരിയല്ലെന്നും, മറ്റ് ബൗളർമാർ അർഷ്ദീപിന് മികച്ച പിന്തുണ നൽകേണ്ടതുണ്ടെന്നും പൂജാര കൂട്ടിച്ചേർത്തു.

പുജാര തിരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, നമൻ ധീർ, ശിവം ദുബെ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, മയാങ്ക് യാദവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇന്ത്യൻ ക്യാപ് ഫ്രീ ആയി കൊടുക്കുന്ന കാലത്ത് അവനിത് നേടിയെടുത്തതാണ്', ഭുവിയെക്കുറിച്ച് മുഹമ്മദ് കൈഫ്
'ഐപിഎൽ കഴിഞ്ഞ ഉടൻ അവനെ ടീമിലെടുക്കണമായിരുന്നു'; ആർസിബി പേസറെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കർ