
ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയിലെ നാലാം പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. ഇൻഡോറിൽ നടന്ന മൂന്നാം മത്സരത്തിൽ 14 റൺസിന്‍റെ ജയം നേടി പരമ്പരയിൽ 2-1ന് മുന്നിലെത്തിയ ശ്രേയസ് അയ്യരും സംഘവും ഹൈദരാബാദിൽ പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുന്നത്.
നാലാം മത്സരത്തില്‍ യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് ഒരു അവസരം കൂടി നൽകണമെന്ന് ജിയോ ഹോട്സ്റ്റാറിലെ ചര്‍ച്ചയില്‍ പൂജാര അഭിപ്രായപ്പെട്ടു. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും കളിച്ച നിതീഷ് ഇതുവരെ 30 റൺസും രണ്ട് വിക്കറ്റുമാണ് നേടിയത്. നിതീഷ് കുമാർ റെഡ്ഡി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് അദ്ദേഹത്തിന് ഒരു അവസരം കൂടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ബാറ്റിംഗ് ഓർഡറിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടതില്ല. സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഓപ്പൺ ചെയ്യണം. ഇഷാൻ കിഷൻ മൂന്നാമതായും ശ്രേയസ് അയ്യർ നാലാമതായും തിലക് വർമ്മ അഞ്ചാമതായും ബാറ്റ് ചെയ്യണമെന്നും പൂജാര പറഞ്ഞു.
നിതീഷ് കുമാർ റെഡ്ഡിയെ ആറാം നമ്പറിലും നമൻ ധിറിനെ ഏഴാം നമ്പറിലുമാണ് പൂജാര ഉൾപ്പെടുത്തിയത്. ബൗളിംഗ് നിരയിൽ അക്സർ പട്ടേൽ (8), അർഷ്ദീപ് സിങ് (9), മയങ്ക് യാദവ് എന്നിവർക്ക് സ്ഥാനം നൽകിയ പൂജാര, ഹൈദരാബാദിലെ പിച്ച് സാഹചര്യമനുസരിച്ച് പ്രിൻസ് യാദവ് അല്ലെങ്കിൽ കുൽദീപ് യാദവ് എന്നിവരിൽ ഒരാളെ തിരഞ്ഞെടുക്കാമെന്നും വ്യക്തമാക്കി.
വിന്‍ഡീസിനെതിരായ നാലാം ടി20ക്കായി പൂജാര തിരഞ്ഞെടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, മയങ്ക് യാദവ്, പ്രിൻസ് യാദവ് / കുൽദീപ് യാദവ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!